‘ഞങ്ങൾ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടുകയും പകരം ചോദിക്കുകയും ചെയ്യും’; കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനങ്ങൾക്ക് കാരണക്കാരായ അക്രമികളോട് പകരം ചോദിക്കുമെന്ന് ജോ ബൈഡൻ

New Update

publive-image

വാഷിംഗ്ടൺ: കാബൂൾ വിമാനത്താവളത്തിൽ ഇരട്ട സ്‌ഫോടനങ്ങൾക്ക് കാരണക്കാരായ അക്രമികളെ വേട്ടയാടുമെന്ന് പ്രസിഡന്റ് ജോ ബൈഡൻ. അവരെ തിരിച്ചടിക്കാനുള്ള പദ്ധതികൾ വികസിപ്പിക്കാൻ പെന്റഗണിനോട് ആവശ്യപ്പെട്ടതായും ബൈഡൻ പറഞ്ഞു.

Advertisment

രണ്ട് സ്‌ഫോടനങ്ങളിലായി അനേകം അമേരിക്കൻ സൈനികർ കൊല്ലപ്പെടുകയും, നിരവധി ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ചാവേറാക്രമണത്തിന്റെ ഉത്തരവാദിത്തം ഇസ്ലാമിക് സ്‌റ്റേറ്റ് (ഐഎസ്) ഏറ്റെടുത്തു.

അഫ്ഗാനിസ്ഥാൻ ഭീകരസംഘടനയായ ഐഎസ്‌ഐഎസ്-കെ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ചതായി ബൈഡൻ ആവർത്തിച്ചു. ‘ഞങ്ങൾ ക്ഷമിക്കില്ല, മറക്കില്ല. ഞങ്ങൾ നിങ്ങളെ വേട്ടയാടുകയും പകരം ചോദിക്കുകയും ചെയ്യും’ എന്ന് വൈറ്റ് ഹൗസിൽ നടത്തിയ പ്രസ്താവനയിൽ അദ്ദേഹം പറഞ്ഞു.

യുഎസ് ഒഴിപ്പിക്കൽ തുടരും. ആയിരത്തോളം അമേരിക്കക്കാരും, നിരവധി അഫ്ഗാനികളും ഇപ്പോഴും കാബൂളിൽ നിന്ന് രക്ഷപ്പെടാൻ ആഗ്രഹിക്കുന്നുണ്ട്. കഴിഞ്ഞ 12 മണിക്കൂറിനുള്ളിൽ 7,000 പേരെയാണ് യുഎസ് ഒഴിപ്പിച്ചത്. ഇതുവരെ ഒരുലക്ഷത്തിലധികം ആളുകളെയാണ് അഫ്ഗാനിൽ നിന്നും യുഎസ് രക്ഷിച്ചത്.

NEWS
Advertisment