അമേരിക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച് ഇഡ ചുഴലിക്കാറ്റ്; തീരപ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

New Update

publive-image

ന്യൂ ഓർലിയാൻസ്: അമേരിക്കൻ തീരങ്ങളിൽ ആഞ്ഞടിച്ച് ഇഡ ചുഴലിക്കാറ്റ്. ലൂസിയാന നഗരത്തിൽ 240 കിലോമീറ്റർ വേഗത്തിലാണ് ചുഴലിക്കാറ്റ് ആഞ്ഞടിച്ചത്. തീരപ്രദേശങ്ങളിൽ നിന്ന് ആയിരക്കണക്കിന് ആളുകളെയാണ് മാറ്റിപാർപ്പിച്ചിട്ടുണ്ട്.

Advertisment

ഒരു മരണവും ഒരു പരിക്കുമാണ് ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളത്. ശക്തമായ കാറ്റ് മിസിസിപ്പി നദിയുടെ ജലഒഴുക്കിനെപോലും സ്വാധീനിച്ചെന്നാണ് കാലാ വസ്ഥാവകുപ്പ് പറയുന്നത്. ഇന്നലെ വൈകിട്ടോടെ ചില മേഖലകളിൽ കാറ്റിന്റെ വേഗം 150 കി.മീ ആയി കുറഞ്ഞിട്ടുണ്ട്.

ശക്തമായ കാറ്റിൽ മേഖലയിലെ വൈദ്യുത ബന്ധം പൂർണ്ണമായും വിഛേദിക്കപ്പെട്ടിരിക്കുകയാണ്. അമേരിക്കയിൽ ഇതുവരെ ആഞ്ഞടിച്ചവയിൽ അഞ്ചാമത്തെ ശക്തികൂടിയ ചുഴലിക്കാറ്റാണ് ഇഡ.

കനത്ത കാറ്റിൽ മരങ്ങൾ കടപുഴകുകയും ഭാരമേറിയ ട്രക്കുകൾ മറിഞ്ഞുവീഴുകയും ചെയ്ത സംഭവങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഒരു ആശുപത്രി കെട്ടിടത്തിനും സാരമായ തകരാറ് സംഭവിച്ചിട്ടുണ്ട്.

NEWS
Advertisment