New Update
Advertisment
വാഷിങ്ടണ്‍: കോവിഡ് മൂര്‍ച്ഛിക്കുന്നത് മാനസിക വിഭ്രാന്തി (Delirium) ഉള്‍പ്പടെയുള്ള പ്രശ്‌നങ്ങള്‍ക്ക് കാരണമാകാമെന്ന് പഠനം. ബി.എം.ജി ഓപ്പണ്‍ എന്ന ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. അമേരിക്കയില്‍ 150 കോവിഡ് രോഗികളില്‍ നടത്തിയ പഠനമാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
പഠനത്തിന് വിധേയരായവർക്ക് തലച്ചോറിലേക്കെത്തുന്ന ഓക്‌സിജന്‍ കുറയുക, രക്തം കട്ടപിടിക്കുക, പക്ഷാഘാതം തുടങ്ങിയ പ്രശ്നങ്ങള്‍ ഉള്ളതായി കണ്ടെത്തി. ദീര്‍ഘനാള്‍ ചികിത്സ ആവിശ്യമുള്ളതും രോഗവിമുക്തി പ്രയാസകരവുമായ നിരവധി ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കോവിഡ് കാരണമാകുന്നതായി പഠനത്തിന് നേതൃത്വം നല്‍കിയ യൂണിവേഴ്‌സിറ്റി ഓഫ് മിഷിഗണിലെ പ്രൊഫസര്‍ ഫിലിപ്പ് വ്‌ലിസൈഡ്‌സ് പറഞ്ഞു.