അന്തര്‍ദേശീയം

ആകാശത്ത് വിമാനങ്ങളുടെ കൂട്ടിയിടി, തീജ്വാലകള്‍ക്കിടയിലൂടെ അത്ഭുതകരമായി രക്ഷപ്പെട്ട് പൈലറ്റും യാത്രക്കാരും-സോഷ്യല്‍ മീഡിയ വീണ്ടും ഏറ്റെടുത്ത വൈറല്‍ ദൃശ്യങ്ങള്‍

ഇന്‍റര്‍നാഷണല്‍ ഡസ്ക്
Thursday, September 23, 2021

കാശത്ത് വച്ച് രണ്ട് സ്‌കൈ ഡൈവിംഗ് വിമാനങ്ങള്‍ കൂട്ടിയിടിക്കുമ്പോള്‍ സുരക്ഷിതരായി രക്ഷപ്പെടുന്ന പൈലറ്റും യാത്രക്കാരും…2013-ല്‍ സംഭവിച്ച അപകടത്തിന്റെ ദൃശ്യങ്ങള്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഒരു വിമാനം നിലത്തുവീണപ്പോള്‍ മറ്റൊന്ന് റണ്‍വേയിലേക്ക് തിരിച്ചുപോയി. അപകടത്തില്‍ കാര്യമായ പരിക്കേല്‍ക്കാതെ ഒമ്പത് യാത്രക്കാരും, രണ്ട് പൈലറ്റുമാരും അത്ഭുതകരമായി രക്ഷപ്പെട്ടു.

2013-ല്‍ യുഎസിലെ വിസ്‌കോണ്‍സിനിലെ ലേക്ക് സുപ്പീരിയറിന് അടുത്താണ് ഈ അപകടം സംഭവിച്ചത്. രണ്ട് വിമാനങ്ങളും അടുത്തടുത്താണ് പറന്നതെന്ന് സ്‌കൈഡൈവിംഗ് പരിശീലകന്‍ മൈക്ക് റോബിന്‍സണ്‍ പറഞ്ഞു.

എന്തായാലും, അപകടത്തിന്റെ ഫലമായി ഒരു വിമാനം കത്തുന്നതടക്കമുള്ള ദൃശ്യങ്ങള്‍ ആരെയും ഭയപ്പെടുത്തുന്നതാണ്.

അപകടം നടന്ന് എട്ടു വര്‍ഷങ്ങള്‍ കഴിഞ്ഞെങ്കിലും, ഈ ദൃശ്യങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുകയാണ്. സംഭവം പഴയതാണെങ്കിലും, ആളുകള്‍ വ്യാപകമായി ഈ ദൃശ്യങ്ങള്‍ പങ്കു വയ്ക്കുന്നുണ്ട്. കാര്യമായി പരിക്കേല്‍ക്കാതെ എല്ലാവരും രക്ഷപ്പെട്ടെന്ന് അത്ഭുതകരമാണെന്നാണ് എല്ലാവരും പറയുന്നത്.

×