നാണയത്തുട്ടുകള്‍ നല്‍കി സാന്‍വിച്ച് വാങ്ങി; യുവാവിന് ലഭിച്ചത് നാണയവലിപ്പത്തില്‍ പീസുകളാക്കിയ സാന്‍വിച്ച്-ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറല്‍

New Update

publive-image

Advertisment

ലണ്ടന്‍: നാണയത്തുട്ടുകള്‍ നല്‍കി സാന്‍വിച്ച് വാങ്ങി യുവാവിന് ലഭിച്ചത് നാണയത്തുട്ടുകളുടെ വലിപ്പത്തില്‍ മുറിച്ച് സാന്‍വിച്ച്. ബ്രിട്ടനില്‍ നടന്ന സംഭവം സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ്. 10 പെൻസ് കോയിനുകളായിരുന്നു യുവാവ് ഹോട്ടലിൽ നൽകിയത്.

എന്നാൽ തിരിച്ച് അതേ നാണയ വലിപ്പത്തിലുള്ള 16 പീസുകളാക്കി മുറിച്ച സാന്‍വിച്ചായിരുന്നു ഹോട്ടലിൽ നിന്ന് യുവാവിന് നൽകിയത്. ഡാരൻ എന്ന ട്വിറ്റർ അക്കൌണ്ടിൽ നിന്നാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. ചിത്രം വളരെ പെട്ടെന്ന് തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി.

Advertisment