കാനഡയെ ആശങ്കയിലാഴ്ത്തി 'അജ്ഞാത മസ്തിഷ്‌കരോഗം'; ഇതുവരെ മരിച്ചത് ആറു പേര്‍! രോഗം ബാധിച്ചത് നിരവധി പേരെ

New Update

publive-image

ടൊറന്റോ: അജ്ഞാത മസ്തിഷ്‌ക രോഗത്തിന്റെ ആശങ്കയിലാണ് കാനഡഇലെ ന്യൂ ബ്രണ്‍സ്വിക്ക് പ്രവിശ്യ. ഈ രോഗം മൂലം ആറു പേരാണ് കാനഡയില്‍ മരിച്ചത്. നിരവധി പേരെ അജ്ഞാതരോഗം ബാധിച്ചതായാണ് വിവരം. നിലവില്‍ 48 പേരെ ഈ രോഗം ബാധിച്ചതായി പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.

Advertisment

മറവി ഉള്‍പ്പെടെയുള്ള പ്രശ്‌നങ്ങളാണ് ഈ രോഗം ബാധിച്ചവരെ അലട്ടുന്നത്. ഈ രോഗം സംബന്ധിച്ച് വിവരങ്ങള്‍ മനസിലാക്കാന്‍ അധികൃതര്‍ വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. രോഗത്തിന്റെ കാരണം കൃത്യമായി പറയാന്‍ ഡോക്ടര്‍മാര്‍ക്കും സാധിക്കുന്നില്ല. 18 മുതല്‍ 85 വയസ് വരെയുള്ളവരാണ് ഈ രോഗം ബാധിച്ച് മരിച്ചവരില്‍ ഏറെയും.

അമിത ഉത്കണ്ഠ, തലകറക്കം, ഓര്‍മ്മക്കുറവ് തുടങ്ങിയവയാണ് ഈ അജ്ഞാതരോഗത്തിന്റെ ലക്ഷണങ്ങള്‍. രോഗത്തിന്റെ കാരണം കണ്ടെത്താന്‍ പ്രാദേശിക ഭരണകൂടം അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

കാനഡയിലെ പൊതുജനാരോഗ്യ ഏജന്‍സി (പിഎച്ച്‌സി) കഴിഞ്ഞ വര്‍ഷാവസാനം മേഖലയിലെ അസാധാരണമായ ന്യൂറോളജിക്കല്‍ കേസുകളെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. സംഭവത്തില്‍ ആരോഗ്യസംഘടനയായ 'ബ്ലഡ് വാച്ച്' ആശങ്ക പ്രകടിപ്പിച്ചു.

പബ്ലിക് ഹെല്‍ത്ത് ഏജന്‍സി സംഭവത്തില്‍ വിശദ അന്വേഷണം നടത്തണമെന്നാണ് സംഘടനയുടെ ആവശ്യം.

Advertisment