Advertisment

ബിറ്റ്‌കോയിനടക്കം ക്രിപ്‌റ്റോ കറന്‍സികളുടെ നിക്ഷേപം സുരക്ഷിതമല്ലെന്ന് മുന്നറിയിപ്പ് ! ലോകത്തിലെ അടുത്ത സാമ്പത്തിക തകര്‍ച്ച ക്രിപ്‌റ്റോ കറന്‍സികളോ ? മുന്നറിയിപ്പുമായി സാമ്പത്തിക വിദഗ്ദര്‍. ക്രിപ്‌റ്റോ കറന്‍സികളുടെ മൂല്യം പൂജ്യത്തിലേക്കുപോലും താഴാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡപ്യൂട്ടി ഗവര്‍ണര്‍ സര്‍ ജോണ്‍ കുണ്‍ലിഫ് !

New Update

publive-image

Advertisment

ബിറ്റ്‌കോയിനടക്കമുള്ള ക്രിപ്‌റ്റോ കറന്‍സികളാകും അടുത്ത സാമ്പത്തിക തകര്‍ച്ചയിലേക്ക് ലോകത്തെ നയിക്കുകയെന്ന് സാമ്പത്തിക വിദഗ്ദര്‍. നിലവില്‍ ഉയര്‍ന്ന മൂല്യമുള്ള ക്രിപ്‌റ്റോ കറന്‍സികളുടെ മൂലം പൂജ്യത്തിലേക്ക് പോകുന്ന സാഹചര്യവുമുണ്ടാകാമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട് ഡപ്യൂട്ടി ഗവര്‍ണര്‍ സര്‍ ജോണ്‍ കുണ്‍ലിഫ് പറഞ്ഞതായി ഡെയ്‌ലി മെയിലാണ് റിപ്പോര്‍ട്ടു ചെയ്യുന്നത്.

വിശ്വസിച്ച് നിക്ഷേപിക്കാവുന്ന സാഹചര്യമല്ല ക്രിപ്‌റ്റോ കറന്‍സികള്‍. വ്യക്തിഗത നിക്ഷേപകരെയാണ് ക്രിപ്‌റ്റോ തകര്‍ന്നാല്‍ അത് പ്രതികൂലമായി ബാധിക്കുക. വലിയ തകര്‍ച്ച വ്യക്തിഗത നിക്ഷേപകരെ ബാധിക്കും.

ഏതെങ്കിലും തരത്തില്‍ സാമ്പത്തിക സ്ഥാപനങ്ങളെ ഇതു ബാധിക്കുമോയെന്നാല്‍ ഇപ്പോള്‍ വ്യക്തമല്ല. എന്നാല്‍ സാമ്പത്തിക സ്ഥാപനങ്ങളെ ഇതു ബാധിച്ചാല്‍ സ്ഥിതി ഗുരുതരമാകുമെന്നും അദ്ദേഹം പറയുന്നു.

2008ല്‍ സബ്‌പ്രൈം മോര്‍ട്ട്‌ഗേജ് മാര്‍ക്കറ്റ് തകര്‍ന്നപ്പോള്‍ സാമ്പത്തിക പ്രതിസന്ധി ഇംഗ്ലണ്ടിനെ ബാധിച്ചതുപോലെ, പ്രതിസന്ധിയുണ്ടായേക്കാമെന്ന് മുന്നറിയിപ്പും അദ്ദേഹം നല്‍കുന്നു. ക്രിപ്‌റ്റോ കറന്‍സിയുടെ നിലവിലെ മാര്‍ക്കറ്റ് 1.7 ട്രില്യണ്‍ യൂറോയാണെന്നാണ് വിലയിരുത്തല്‍.

ക്രിപ്റ്റോകറന്‍സി മാര്‍ക്കറ്റിന്റെ മൂല്യം ഈ വര്‍ഷം 200 ശതമാനം വര്‍ധിച്ചതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നു.

Advertisment