Advertisment

കാണ്ഡഹാറിലെ ഷിയ പള്ളിയിൽ സ്ഫോടനം; 32 മരണം, നിരവധി പേർക്ക് പരിക്ക്

New Update

publive-image

Advertisment

കാബൂൾ: അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാർ പ്രവിശ്യയിലെ ഷിയാ മുസ്‌ലിം പള്ളിയിൽ സ്ഫോടനം. ഇമാൻ ബർഗ പള്ളിയിലെ വെള്ളിയാഴ്ച നമസ്കാരത്തിനിടെയുണ്ടായ സ്ഫോടനത്തിൽ 32 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ചാവേറാക്രമണമാണെന്നാണ് പ്രാഥമിക സൂചന. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.

വെള്ളിയാഴ്ചത്തെ നമസ്‌കാര ചടങ്ങുകളില്‍ വലിയതോതില്‍ ജനങ്ങള്‍ പങ്കെടുത്തിരുന്നതായി താലിബാന്‍ സര്‍ക്കാര്‍ വക്താവ് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.

മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ചില അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ വെള്ളിയാഴ്ച, കുണ്ടൂസിൽ ഷിയ മുസ്‍ലിം പള്ളിയിൽ വെള്ളിയാഴ്ച പ്രാർഥനയ്ക്കിടെ നടന്ന ചാവേർസ്ഫോടനത്തിൽ 46 പേർ കൊല്ലപ്പെട്ടിരുന്നു. 143 പേർക്കു പരിക്കേറ്റു. യുഎസ് സേന ഓഗസ്റ്റിൽ അഫ്ഗാൻ വിട്ടശേഷം നടന്ന ഏറ്റവും വലിയ ആക്രമണമായിരുന്നു ഇത്. ഇസ്‍ലാമിക് സ്റ്റേറ്റ് ഭീകരരാണ് ആക്രമണം നടത്തിയത്.

Advertisment