New Update
Advertisment
ലണ്ടന്‍: ബ്രിട്ടീഷ് എംപിയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവുമായ ഡേവിഡ് അമെസ്സ് (69) പള്ളിയില്‍ വച്ച് അജ്ഞാതന്റെ കുത്തേറ്റ് മരിച്ചു. കിഴക്കന്‍ ഇംഗ്ലണ്ടിലെ സൗത്തെന്‍ഡ് വെസ്റ്റില്‍ നിന്നുള്ള എംപിയാണ് ഡേവിഡ് അമെസ്സ്.
എം.പിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. സ്വന്തം മണ്ഡലത്തിലെ മെത്തേഡിസ്റ്റ് പള്ളിയില്‍ യോഗത്തിനെത്തിയ എംപിയെ അജ്ഞാതനായ ഒരാള്‍ ആക്രമിക്കുകയായിരുന്നു. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. പ്രകോപനത്തിന്റെ കാരണം വ്യക്തമല്ല. എംപിക്ക് നിരവധി തവണ കുത്തേറ്റു.