Advertisment

രണ്ട് ഡോസ് വാക്‌സിനും സ്വീകരിച്ച വിദേശികള്‍ക്ക് നവംബര്‍ എട്ട് മുതല്‍ പ്രവേശനം അനുവദിച്ച് അമേരിക്ക

New Update

publive-image

വാഷിങ്ടണ്‍: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിദേശികള്‍ക്ക് ഏര്‍പ്പെടുത്തിയ യാത്രാവിലക്ക് യുഎസ് പിന്‍വലിച്ചു. രണ്ടു ഡോസും സ്വീകരിച്ചവര്‍ക്ക്‌ വ്യോമ-കര-നാവിക മാര്‍ഗങ്ങളിലൂടെ അമേരിക്കയിലേക്ക് പ്രവേശിക്കാന്‍ അനുമതി നല്‍കും. നവംബര്‍ എട്ടുമുതലാണ് ഇത് പ്രാബല്യത്തില്‍ വരിക.

കഴിഞ്ഞമാസമാണ് യാത്രാവിലക്ക് നീക്കുന്നതുമായി ബന്ധപ്പെട്ട നയത്തിന്റെ രൂപരേഖ തയ്യാറാക്കിയത്. ഇതുപ്രകാരം വിമാനയാത്രികര്‍, യാത്രയുടെ മൂന്നുദിവസം മുന്‍പ് കോവിഡ് പരിശോധന നടത്തണം.

Advertisment