Advertisment

മുല്ല ഹിബത്തുല്ല അഖുന്‍സാദ കൊല്ലപ്പെട്ടതായി സമ്മതിച്ച് താലിബാന്‍; കൊല്ലപ്പെട്ടത് ഒരു വര്‍ഷം മുമ്പ് നടന്ന ചാവേര്‍ ആക്രമണത്തില്‍

New Update

publive-image

Advertisment

കാബൂള്‍: തങ്ങളുടെ തലവനായ മുല്ല ഹിബത്തുല്ല അഖുന്‍സാദ കൊല്ലപ്പെട്ടതായി വെളിപ്പെടുത്തി താലിബാന്‍. സിഎന്‍എന്‍-ന്യൂസ് 18- ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാക് സൈന്യം നടത്തിയ ചാവേര്‍ ആക്രമണത്തില്‍ ഹിബത്തുല്ല അഖുന്‍സാദ കൊല്ലപ്പെട്ടതായി മുതിര്‍ന്ന താലിബാന്‍ അംഗം അമീര്‍ അല്‍ മുഅമിനിന്‍ ഷെയ്ഖ് പറഞ്ഞതായാണ് റിപ്പോര്‍ട്ട്.

2016ല്‍ മുന്‍ താലിബാന്‍ തലവന്‍ മുല്ല അക്തര്‍ മന്‍സൂര്‍ ഡ്രോണ്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടതോടെയാണ് മുല്ല ഹിബത്തുള്ള അഖുന്‍സാദ താലിബാന്‍ തലവനായി ചുമതലയേറ്റെടുത്തത്. എന്നാല്‍ കുറച്ചു നാളുകളായി അഖുന്‍സാദ ഒരിക്കലും പ്രത്യക്ഷപ്പെടാത്തതിനാല്‍ പല അഭ്യൂഹങ്ങളും നിലനിന്നിരുന്നു.

സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകളില്‍ പോലും അഖുന്‍സാദ പങ്കെടുക്കാതിരുന്നത്, ഇയാള്‍ ജീവനോടെ ഇല്ലെന്ന സംശയങ്ങളും സൃഷ്ടിച്ചിരുന്നു. താലിബാനിലുള്ളവര്‍ തന്നെ അധികാര തര്‍ക്കത്തിന്റെ പേരില്‍ മുല്ല അഖുന്‍സാദയെ വധിച്ചെന്നു വരെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

Advertisment