Advertisment

വത്തിക്കാനില്‍ വിശ്വാസികളുമായുള്ള പ്രതിവാര കൂടിക്കാഴ്ചയ്ക്കിടെ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ തൊപ്പി കൈക്കലാക്കാന്‍ കുഞ്ഞു പാവളോ ! കുറുമ്പു കാട്ടിയ പാവളോയോട് കുശലം പറഞ്ഞും സ്‌നേഹം പങ്കിട്ടും പാപ്പാ. ഒപ്പമിരുന്ന മോണ്‍സിഞ്ഞോറിനെ മാറ്റി 10 വയസുകാരനെ ഒപ്പമിരുത്തി വിശ്വാസികളോട് സംസാരിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിയെ ഒപ്പമിരുത്തിയ വലിയ ഇടയന്റെ വലിയ മനസിന് കയ്യടിച്ച് വിശ്വാസികള്‍

New Update

publive-image

Advertisment

വത്തിക്കാന്‍ സിറ്റി : ബുധനാഴ്ചകളില്‍ പതിവായുള്ള മാര്‍പാപ്പയുടെ വിശ്വാസികളുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ രസകരമായ സംഭവത്തിന് വത്തിക്കാന്‍ ചത്വരം വേദിയായി. ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പതിവ് പ്രഭാഷണത്തിനിടെയാണ് മാനസിക വെല്ലുവിളി നേരിടുന്ന 10 വയസുകാരന്‍ വേദിയിലേക്കെത്തി പാപ്പായുടെ തലയിലെ തൊപ്പി കൈക്കലാക്കാന്‍ ശ്രമിച്ചത്.

കുട്ടിയെ സ്‌നേഹത്തോടെ പാപ്പാ തടയുന്നതും കുശലം പറയുകയും ചെയ്തു. ഫ്രാന്‍സിസ് പാപ്പാ ബാലനോട് വിശേഷങ്ങള്‍ തിരക്കുമ്പോഴും അവന്റെ ശ്രദ്ധ മുഴുവന്‍ തൊപ്പി കൈക്കലാക്കാനായിരുന്നു. പാവളോ എന്ന 10 വയസുകാരനാണ് പാപ്പായുടെ അടുത്തെത്തി കുറുമ്പ് കാട്ടിയത്.

പിന്നീട് തനിക്കൊപ്പമുണ്ടായിരുന്ന മോന്‍സിഞ്ഞോറിനെ മാറ്റി ആ കസേരയില്‍ കുട്ടിയെ ഇരുത്തിയാണ് പാപ്പാ പ്രസംഗം തുടര്‍ന്നത്. ഇതിനിടെയിലും പാപ്പായുടെ തൊപ്പി കൈക്കലാക്കാന്‍ കുഞ്ഞു പാവളോ ശ്രമിച്ചിരുന്നു.

pope
Advertisment