വ്യഭിചാര കുറ്റം; ചൈനയില്‍ പ്രശസ്ത പിയാനിസ്റ്റ് അറസ്റ്റില്‍; മറ്റുള്ളവര്‍ക്ക് സര്‍ക്കാരിന്റെ മുന്നറിയിപ്പ്‌

New Update

publive-image

ബെയ്ജിങ്: ചൈനയിലെ പ്രശസ്ത പിയാനിസ്റ്റായ ലീ യുന്‍ഡിയെ വ്യഭിചാര കുറ്റം ചുമത്തി ലൈംഗിക തൊഴിലാളിക്കൊപ്പം പിടികൂടിയതായി റിപ്പോര്‍ട്ട്. അറസ്റ്റിലായ പിയാനിസ്റ്റിനെ തങ്ങളുടെ സംഘടനയില്‍ നിന്ന് പുറത്താക്കിയതായി ചൈനീസ് മ്യുസിഷ്യന്‍സ് അസോസിയേഷന്‍ വക്താക്കള്‍ പറഞ്ഞു.

Advertisment

ചൈനീസ് സര്‍ക്കാരിന്റെ ഔദ്യോഗിക മാധ്യമമായ ദ് പീപ്പിള്‍സ് ഡെയ്‌ലി സാമൂഹിക മാധ്യമത്തില്‍ പോസ്റ്റ് ചെയ്ത റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. സിനിമ-വിനോദ മേഖലകളിലെ ചില പ്രമുഖര്‍ സാമൂഹിക ധാര്‍മികതയെയും ചൈനീസ് നിയമങ്ങളെയും വെല്ലുവിളിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായി ചൈനീസ് മാധ്യമമായ സി.സി.ടി.വിയും റിപ്പോര്‍ട്ട് ചെയ്തു.

അച്ചടക്ക നയത്തെിന് എതിരായി പ്രവര്‍ത്തിക്കുന്നവര്‍ പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് സര്‍ക്കാര്‍ മറ്റ് പ്രമുഖര്‍ക്കും മുന്നറിയിപ്പ് നല്‍കിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

Advertisment