New Update
Advertisment
ബെയ്ജിങ്: അവശ്യവസ്തുക്കള്‍ സംഭരിക്കാന്‍ ചൈനീസ് സര്‍ക്കാര്‍ ജനങ്ങളോട് ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ട്. നിത്യജീവിതത്തിനും അടിയന്തര ആവശ്യങ്ങള്‍ക്കും ഉപയോഗിക്കാനുള്ള അവശ്യവസ്തുക്കള്‍ ശേഖരിച്ചുവെയ്ക്കണമെന്നാണ് നിര്‍ദേശം.
സര്‍ക്കാരിന്റെ വാണിജ്യവകുപ്പിന്റെ വെബ്‌സൈറ്റില്‍ ഇതുസംബന്ധിച്ച നോട്ടീസ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. എന്നാല്‍ ഭക്ഷ്യക്ഷാമത്തെക്കുറിച്ച് നോട്ടീസില്‍ പരാമര്‍ശമില്ല. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലേക്ക് ചൈന കടുത്ത നിയന്ത്രണങ്ങളിലേക്ക് നീങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഇതിനു പുറമേ, കടുത്ത വേനലും വെള്ളപ്പൊക്കവും കഴിഞ്ഞ രണ്ട് വര്‍ഷമായി ചൈനയെ ബാധിച്ചിട്ടുണ്ട്. ഇത് കാര്‍ഷിക ഉത്പാദനത്തെയും ബാധിച്ചു. ഇതിന്റെ നേരിടാനാവാം സര്‍ക്കാരിന്റെ പുതിയ നീക്കമെന്നും സൂചനയുണ്ട്.