/sathyam/media/post_attachments/QPY4vUu8MNN1n87fNPis.jpg)
ഒറിഗോണ്‍: കോവിഡ് ബാധിച്ച് മരിച്ച വയോധികന്റെ മൃതദേഹം കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ എക്‌സ്‌പോയില്‍ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. ഒറിഗോണില്‍ കോവിഡ് ബാധിച്ച് മരണപ്പെട്ട 98 വയസ്സുള്ള ഡേവിഡ് സോണ്ടേഴ്സിന്റെ മൃതദേഹമാണ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളുടെ അനുമതിയില്ലാതെ 'ഓഡിറ്റീസ് ആന്‍ഡ് ക്യൂരിയോസിറ്റീസ് എക്സ്പോ'യുടെ ഭാഗമായ ഇവന്റില്‍ പ്രദര്‍ശിപ്പിച്ചത്.
മനുഷ്യശരീരത്തിലെ അവയവങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന ഇവന്റിലാണ് ഡേവിഡ് സോണ്ടേഴ്‌സിന്റെ മൃതദേഹം ഉപയോഗിച്ചത്. മരണ ശേഷം ഡേവിഡ് സോണ്ടേഴ്‌സിന്റെ കുടുംബം അദ്ദേഹത്തിന്റെ മൃതദേഹം മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികളുടെ പഠനാവശ്യത്തിന് ഉപയോഗിക്കുന്നതിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ മ#തദേഹം എക്‌സ്‌പോയില്‍ ഉപയോഗിച്ച റിപ്പോര്‍ട്ട് മാധ്യമങ്ങളില്‍ വന്നപ്പോഴാണ് ഡേവിഡ് സോണ്ടേഴ്‌സിന്റെ ഭാര്യയടക്കമുള്ളവര്‍ വിവരമറിഞ്ഞത്.
അതേസമയം മൃതദേഹം എക്‌സ്‌പോയില്‍ ഉപയോഗിക്കാന്‍ തങ്ങള്‍ക്ക് അനുമതി ലഭിച്ചിരുന്നുവെന്നാണ് ഷോയുടെ സംഘാടകനായ സംഘാടകനായ ജെറമി സിലിബര്‍ട്ടോ പ്രതികരിച്ചു. എന്നാല്‍ എങ്ങനെയാണ് മൃതദേഹം സംഘാടകര്‍ക്ക് ലഭിച്ചത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല. 500 രൂപ എന്‍ട്രന്‍സ് ഫീസ് വാങ്ങിയാണ് സംഘാടകര്‍ എക്‌സ്‌പോ നടത്തിയിരുന്നത്.
വയോധികനായ അദ്ദേഹത്തിന്റെ ഭൗതിക ശരീരത്തിന് അര്‍ഹിക്കുന്ന ബഹുമാനവും മാന്യതയും ലഭിക്കാതെ പോയതില്‍ അങ്ങേയറ്റം ഖേദിക്കുന്നുവെന്ന് ലൂസിയാനയിലെ ഒരു ഫ്യൂണറല്‍ ഡയറക്ടര്‍ മൈക്ക് ക്ലാര്‍ക്ക് പ്രതികരിച്ചു. മുതദേഹം ലാസ് വെഗാസ് കമ്പനിയായ മെഡ് എഡ് ലാബ്സിന് നല്‍കുന്നതിനാണ് കുടുംബാംഗങ്ങള്‍ അനുമതി നല്‍കിയിരുന്നത്. എന്നാല്‍ എങ്ങനെയാണ് എക്‌സ്‌പോയില്‍ മൃതദേഹം എത്തിയതെന്ന് സംബന്ധിച്ച് വിവരമില്ല.
ഇതൊരിക്കലും ധാര്‍മ്മികതയല്ലെന്ന് ഒറിഗോണിലെ മള്‍ട്ടിനോമാ കൗണ്ടിയിലെ ചീഫ് മെഡിക്കല്‍ ഡെത്ത് ഇന്‍വെസ്റ്റിഗേറ്ററായ കിംബര്‍ലി ഡിലിയോ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us