ഫെയ്സ്ബുക്ക് സമൂഹത്തെ മോശമായി സ്വാധീനിക്കുന്നുവെന്ന് നാലില്‍ മൂന്ന് അമേരിക്കക്കാരും വിശ്വസിക്കുന്നുവെന്ന് റിപ്പോര്‍ട്ട്. സിഎന്‍എന്‍ നടത്തിയ വോട്ടെടുപ്പിലാണ് നാലില്‍ മൂന്ന് ഭാഗം അമേരിക്കന്‍സും ഫെയ്‌സ്ബുക്ക് സമൂഹത്തെ വളരെ മോശമായി ബാധിക്കുന്നുണ്ടെന്ന് വോട്ട് ചെയ്തത്. ഫേസ്ബുക്ക് സമൂഹത്തെ കൂടുതല്‍ വഷളാക്കുകയാണെന്നാണ് ഇവരുടെ അഭിപ്രായം.
76 ശതമാനം യുഎസിലെ മുതിര്‍ന്നവരും ഫേസ്ബുക്ക് സമൂഹത്തെ കൂടുതല്‍ മോശമാക്കുമെന്ന് വിശ്വസിക്കുന്നു, 11 ശതമാനം പേര്‍ സോഷ്യല്‍ മീഡിയ ഭീമന്‍ സമൂഹത്തില്‍ മൊത്തത്തില്‍ നല്ല സ്വാധീനം ചെലുത്തുന്നുവെന്ന് അഭിപ്രായപ്പെട്ടു. അതേസമയം പ്രതികരിച്ചവരില്‍ 13 ശതമാനം പേര്‍ ഫെയ്‌സ്ബുക്ക് യാതൊരു മാറ്റങ്ങളുമുണ്ടാക്കുന്നില്ലെന്ന് അഭിപ്രായപ്പെട്ടു.
പോള്‍ ചെയ്തവരില്‍ മൂന്നിലൊന്ന് പേര്‍, 36 ശതമാനം തങ്ങള്‍ ദിവസവും നിരവധി തവണ ഫേസ്ബുക്ക് ഉപയോഗിക്കുന്നതായി പറഞ്ഞു. എന്നാല്‍, ഈ പ്ലാറ്റ്ഫോം സമൂഹത്തെ വഷളാക്കുകയാണെന്ന് വിശ്വസിക്കുന്ന മുതിര്‍ന്നവരില്‍ മുക്കാല്‍ ഭാഗവും 55 ശതമാനവും മറ്റ് ഉപയോക്താക്കളെ അതിന്റെ പ്രതികൂല സ്വാധീനത്തിന് കുറ്റപ്പെടുത്തി, 45 ശതമാനം പേര്‍ ഫേസ്ബുക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നതില്‍ സംശയം പ്രകടിപ്പിച്ചു.
നവംബര്‍ ഒന്നിനും നാലിനും ഇടയില്‍ നടന്ന വോട്ടെടുപ്പില്‍ 53 ശതമാനം അമേരിക്കക്കാരും ഫെയ്സ്ബുക്ക് ഫെഡറല്‍ ഗവണ്‍മെന്റിന്റെ നിയന്ത്രണം നേരിടണമെന്ന് ആവശ്യപ്പെട്ടു. അതേസമയം 35 ശതമാനം പേര്‍ മാറ്റമൊന്നും ആവശ്യമില്ലെന്ന് പ്രതികരിച്ചു. സര്‍ക്കാര്‍ റെഗുലേറ്റര്‍മാരില്‍ നിന്ന് ഫെയ്സ്ബുക്ക് കുറച്ചുകൂടി സൂക്ഷ്മപരിശോധന നേരിടേണ്ടത് ആവശ്യമാണെന്ന് 11 ശതമാനം പേര്‍ അഭിപ്രായപ്പെട്ടു.
കൗമാരക്കാരെ പ്രതികൂലമായി ബാധിക്കുന്ന റിപ്പോര്‍ട്ടുകളും വ്യാജ തിരഞ്ഞെടുപ്പ് വാര്‍ത്തകള്‍ ഷെയര്‍ ചെയ്തതുമായ റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നതിനു ശേഷം ഫേസ്ബുക്ക് സമൂഹത്തെ കൂടുതല്‍ വഷളാക്കുകയാണെന്ന് അമേരിക്കക്കാരില്‍ വലിയൊരു വിഭാഗം പറഞ്ഞു. പ്രതികരിച്ചവരില്‍ പകുതിയോളം അതായത് 49 ശതമാനം ആളുകള്‍ ഫേസ്ബുക്കിലെ ഉള്ളടക്കം മോശമായി സ്വാധീനിച്ച ഒരാളെയെങ്കിലും തങ്ങള്‍ക്ക് അറിയാമെന്ന് റിപ്പോര്‍ട്ട് ചെയ്തു. പോള്‍ ചെയ്ത മുതിര്‍ന്നവരില്‍ 34 ശതമാനം പേരും ഫേസ്ബുക്ക് പ്രവര്‍ത്തിക്കുന്ന രീതി സമൂഹത്തെ കൂടുതല്‍ മോശമാക്കുന്നുവെന്ന് പറഞ്ഞു.