Advertisment

ചൈനയില്‍ പിടിമുറുക്കി ഡെല്‍റ്റ വകഭേദം; കൊവിഡ് കേസുകള്‍ കുതിച്ചുയരുന്നു; കര്‍ശന നിയന്ത്രണങ്ങള്‍

New Update

publive-image

Advertisment

ബെയ്ജിങ്: ചൈനയില്‍ കൊവിഡ് വ്യാപനം വീണ്ടും രൂക്ഷമാകുന്നു. ഡെല്‍റ്റ വകഭേദമാണ് നിലവിലെ രോഗവ്യാപനത്തിന് കാരണം. ചൈനയുടെ വടക്കുകിഴക്കൻ പ്രദേശത്താണു ഡെൽറ്റ വ്യാപനം രൂക്ഷമായത്. ഒക്ടോബർ 17നും നവംബർ 14 നും ഇടയിൽ 1,300 ലേറെ പേർക്കാണു സമ്പര്‍ക്കം വഴി കോവിഡ് ബാധിച്ചത്.

ഔദ്യോഗിക കണക്കുകൾ പ്രകാരം നേരത്തേ 1,280 ഡെൽറ്റ കേസുകളും ചൈനയിൽ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത് 21 പ്രവിശ്യകളെയും മുനിസിപ്പാലിറ്റികളെയും ബാധിച്ചു. വടക്കുകിഴക്കൻ നഗരമായ ഡാലിയൻ പൂര്‍ണമായും അടച്ചിട്ടിരിക്കുകയാണെന്ന് ദേശീയ ആരോഗ്യ കമ്മീഷനിലെ ഉദ്യോഗസ്ഥനായ വു ലിയാങ്‌യു ശനിയാഴ്ച വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

മറ്റു നഗരങ്ങളെ അപേക്ഷിച്ച് ഇവിടെ വ്യാപനത്തിനു വേഗം കൂടുതലാണെന്നാണു റിപ്പോർട്ടുകൾ. നവംബർ നാലിനാണ് ഡെൽറ്റ വ്യാപനത്തിന്റെ ഭാഗമായുള്ള ആദ്യ കേസ് ഇവിടെ റിപ്പോർട്ട് ചെയ്തത്. റോയിട്ടേഴ്സിന്റെ കണക്കു പ്രകാരം നഗരത്തിൽ ഒരു ദിവസം ശരാശരി 24 പുതിയ കേസുകൾ കണ്ടെത്തുന്നുണ്ട്.

Advertisment