/sathyam/media/post_attachments/wdovkhhwppCsV5U3ep7a.webp)
സ്ത്രീകള്‍ കമ്പനികളില്‍ മാനേജര്‍മാരായി വന്നാല്‍ കാര്‍ബണ്‍ ബഹിര്‍ഗമനത്തില്‍ കുറവുവരുമെന്ന് പഠനം. 'ബാങ്ക് ഫോർ ഇന്റർനാഷണൽ സെറ്റിൽമെന്റ്സ്' (ബിഐഎസ്) ആണ് ഇതു സംബന്ധിച്ച് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 2009 മുതൽ 2019 വരെയുള്ള 24 വികസിത സമ്പദ്‌വ്യവസ്ഥകളിലെ 2,000 ലിസ്റ്റ് ചെയ്ത കമ്പനികളില്‍ വിശകലനം നടത്തിയാണ് റിപ്പോര്‍ട്ട് തയ്യാറാക്കിയത്.
''വനിതാ മാനേജർമാരുടെ അനുപാതത്തിൽ 1-ശതമാനം പോയിന്റ് വർദ്ധനവ് കാർബൺ ഉദ്‌വമനത്തിൽ 0.5% കുറവുമായി ബന്ധപ്പെട്ടിരിക്കുന്നു'' എന്നാണ് പഠനത്തിലെ കണ്ടെത്തല്‍. പഠനം പ്രസിദ്ധീകരിച്ച ബിഐഎസ്, ലോകത്തിലെ സെൻട്രൽ ബാങ്കുകളുടെ സ്വിസ് ആസ്ഥാനമായുള്ള മേൽനോട്ട സ്ഥാപനമാണ്.
പുരുഷന്മാരായ മാനേജര്‍മാരുമായി താരത്യമപ്പെടുത്തുമ്പോള്‍ സ്ത്രീകള്‍ക്ക് പരിസ്ഥിതി സൗഹൃദ പ്രവര്‍ത്തനങ്ങളോട് അനുകൂലമായ താത്പര്യമുണ്ടെന്ന് പഠനത്തിന് നേതൃത്വം നല്‍കിയ ഗവേഷകരായ യെനർ അൽതുൻബാസ്, ലിയോനാർഡോ ഗാംബകോർട്ട, അലെസിയോ റെഗെസ്സ, ജിയൂലിയോ വെല്ലിസിഗ് എന്നിവർ പറഞ്ഞു.