ലോകത്ത് ഏറ്റവുമധികം ആളുകള്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡ് 123456; സൈബര്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആളുകള്‍ ഇനിയും ബോധവാന്മാരല്ലെന്ന് ഗവേഷണ റിപ്പോര്‍ട്ട്

New Update

publive-image

കോവിഡ് മഹാമാരിയെത്തുടര്‍ന്ന് ലോകം ഡിജിറ്റല്‍ വര്‍ക്ക്സ്പേസുകളിലേക്കും ഓണ്‍ലൈന്‍ ക്ലാസുകളിലേക്കും തിരിഞ്ഞത് വലിയ മാറ്റങ്ങളാണ് സൃഷ്ടിച്ചത്. അതേസമയം ഡിജിറ്റല്‍ യുഗത്തിലായിരിക്കുമ്പോഴും സൈബര്‍ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആളുകള്‍ ഇനിയും ബോധവാന്മാരല്ലെന്ന് വ്യക്തമാക്കുകയാണ് പുതിയ ഗവേഷണ റിപ്പോര്‍ട്ട്.

Advertisment

ഇന്ത്യയില്‍ കൂടുതല്‍ പേരും ഉപയോഗിക്കുന്നത് പെട്ടന്ന് ഐഡന്റിഫൈ ചെയ്യാന്‍ കഴിയുന്ന പാസ് വേര്‍ഡുകളാണെന്ന് ഗ്ലോബല്‍ പാസ്വേഡ് മാനേജര്‍ നോര്‍ഡ്പാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതില്‍ത്തന്നെ രാജ്യത്ത് ഏറ്റവുമധികം ഉപയോഗിക്കുന്ന പാസ്‌വേര്‍ഡ് 'പാസ്‌വേര്‍ഡ്' എന്ന് തന്നെയാണ്. രണ്ടാമതായി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന പാസ് വേര്‍ഡ് 12345 എന്നാണ്. പിന്നീട് 123456, 1234567, 12345678, 1234567890 എന്നിങ്ങനെയാണ്. india 123, qwerty, abc 123 എന്നിവയും കൂടുതല്‍ ഉപയോഗിക്കപ്പെടുന്ന പാസ് വേര്‍ഡുകളാണ്.

നോര്‍ഡ്പാസിന്റെ റിപ്പോര്‍ട്ട് പ്രകാരം 'india123 ഒഴികെയുള്ള ഈ പാസ്വേഡുകളെല്ലാം ഒരു സെക്കന്‍ഡില്‍ താഴെ സമയത്തിനുള്ളില്‍ തകര്‍ക്കാന്‍ കഴിയും. ഇന്ത്യ123 എന്നത് ക്രാക്ക് ചെയ്യാന്‍ 17 മിനിറ്റ് എടുക്കുന്ന പാസ്വേഡാണ്. ഈ സമയ ഫ്രെയിമുകള്‍ സൂചകങ്ങള്‍ മാത്രമാണെങ്കിലും, പാസ്വേഡ് എത്രത്തോളം സുരക്ഷിതമാണെന്നത് സംബന്ധിച്ച് ഇത് വ്യക്തമായ അവബോധം നല്‍കുന്നു.

എളുപ്പത്തില്‍ തകര്‍ക്കാന്‍ കഴിയാത്ത ശക്തമായ പാസ്വേഡുകള്‍ തിരഞ്ഞെടുക്കുന്നതിനെക്കുറിച്ച് പോലീസ് വകുപ്പുകളുടെയും പൊതു ഏജന്‍സികളുടെയും നിരന്തരമായ മുന്നറിയിപ്പുകളെ അവഗണിച്ചുകൊണ്ടാണ് ആളുകള്‍ ഇത്തരം പാസ് വേര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതെന്ന് നോര്‍ഡ്പാസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 'നമ്മുടെ ഡിജിറ്റല്‍ ജീവിതത്തിലേക്കുള്ള പ്രവേശന കവാടമാണ് പാസ്വേഡുകള്‍ എന്ന് മനസ്സിലാക്കേണ്ടത് പ്രധാനമാണ്. കൂടുതല്‍ കൂടുതല്‍ സമയം ഓണ്‍ലൈനില്‍ ചെലവഴിക്കുന്നതിനാല്‍. സൈബര്‍ സുരക്ഷയില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തേണ്ടത് വളരെ പ്രധാനമാണ്. നോര്‍ഡ്പാസ് സിഇഒ ജോനാസ് കാര്‍ക്ലിസ് പ്രസ്താവനയില്‍ പറഞ്ഞു.

Advertisment