Advertisment

ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു; രോഗം സ്ഥിരീകരിച്ചത് ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തിയ യാത്രക്കാരനില്‍

New Update

publive-image

ബെര്‍ലിന്‍: കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ജര്‍മനിയിലും സ്ഥിരീകരിച്ചു. ദക്ഷിണാഫ്രിക്കയില്‍നിന്നെത്തിയ യാത്രക്കാരനിലാണ് വൈറസ് സ്ഥിരീകരിച്ചതെന്ന് ഹെസ്സെയുടെ സാമൂഹ്യകാര്യ വകുപ്പ് മന്ത്രി കയ് ക്ലോസെ ട്വീറ്റ് ചെയ്തു.

ഒമിക്രോണ്‍ സ്ഥിരീകരിക്കുന്ന രണ്ടാമത്തെ യൂറോപ്യന്‍ രാജ്യമാണ് ജര്‍മനി. നേരത്തെ ബെല്‍ജിയത്തില്‍ പുതിയ കോവിഡ് വകഭേദം സ്ഥിരീകരിച്ചിരുന്നു.

Advertisment