കൊലപാതകിയെന്ന് വിധിക്കപ്പെട്ട് നീണ്ട 43 വര്‍ഷം ജയിലില്‍, ഒടുവില്‍ നിരപരാധിയെന്ന് തെളിയിക്കപ്പെട്ട് 62 ാം വയസ്സില്‍ പുറത്തേക്ക്; ദാരുണ കഥയിലെ നായകന്‍ കെവിന്‍ സ്ട്രിക്ട് ലാന്‍ഡിന് സ്‌നേഹിതരും കുടുംബാംഗങ്ങളും സമാഹരിച്ച് നല്‍കിയത് 1.4 മില്യണ്‍ ഡോളര്‍

New Update

publive-image

മിസോറി: ജീവിതത്തിന്റെ നല്ല കാലം മുഴുവന്‍ ചെയ്യാത്ത കുറ്റത്തിന് ജയിലില്‍ കഴിയേണ്ടി വന്ന ഹതഭാഗ്യനാണ് അമേരിക്കയിലെ കെവിന്‍ സ്ട്രിക്ട് ലാന്‍ഡ് എന്ന 62കാരന്‍. നീണ്ട 43 വര്‍ഷമാണ് കെവിന് ജയിലില്‍ കഴിയേണ്ടി വന്നത്. പതിനെട്ടാം വയസ്സില്‍ മൂന്നു പേരുടെ കൊലപാതകക്കുറ്റം ആരോപിക്കപ്പെട്ടാണ് കെവിനെ പോലീസ് അറസ്റ്റ് ചെയ്യുന്നത്.

Advertisment

താന്‍ തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പറഞ്ഞിട്ടും അധികൃതര്‍ കനിഞ്ഞില്ല. ഇതേത്തുടര്‍ന്ന് കൊലയാളിയായി നീണ്ട 43 വര്‍ഷങ്ങള്‍ ജയിലില്‍ കഴിയേണ്ടി വന്നു. ഇനിയൊരിക്കലും പുറംലോകം കാണില്ലെന്ന് കെവിനും ഉറപ്പിച്ചു. മനസ്സ് മരവിച്ച് നിര്‍വികാരതയോടെ ശിക്ഷയേറ്റുവാങ്ങി ജയില്‍ തുടരുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ 62ാം വയസ്സില്‍ കെവിന്‍ കുറ്റവിമുക്തനായിരിക്കുകയാണ്.

കൊലപാതകം നടത്തിയത് കെവിനല്ല എന്ന് വ്യക്തമായി. ഇതോടെ ജയിലില്‍ നിന്ന് കെവിനെ പുറത്തേക്ക് വിട്ടു. എന്നാല്‍ ജയിലിനകത്ത് നഷ്ടമായ അമ്പതോളം വര്‍ഷങ്ങള്‍ അദ്ദേഹത്തിന് തിരികെ കൊടുക്കാന്‍ ആര്‍ക്കും കഴിഞ്ഞില്ല. മിസോറിയുടെ ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ തെറ്റായ ജയില്‍വാസായമായിരുന്നു കെവിന്റേത്. രാജ്യത്തെ ഏറ്റവും ദൈര്‍ഘ്യമേറിയ തടവുശിക്ഷയും ഇതു തന്നെയായിരുന്നു.

നിരപരാധിയെന്ന് കണ്ടെ കെവിനെ വിട്ടയച്ചുവെങ്കിലും കേസില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിയമപ്രകാരം മിസൗറി സര്‍്കകാരിന് ബാധ്യതയില്ലെന്ന വെളിപ്പെടുത്തല്‍ കെവിന്റെ പ്രീയപ്പെട്ടവര്‍ക്ക് വേദനയായി. കെവിന്റെ തുടര്‍ജീവിത ചെലവുകള്‍ക്കായി കുടുംബാംഗങ്ങളും സ്‌നേഹിതരും ചേര്‍ന്ന് അദ്ദേഹത്തിനായി ഗോ ഫണ്ട് മീ വഴി തുക സമാഹരിച്ചു. കെവിന്റെ ദാരുണാവസ്ഥയില്‍ സയാഹവുമായെത്തിയത് ആയിരങ്ങളാണ്. 1.4 മില്യണ്‍ ഡോളറാണ് ദിവസങ്ങള്‍ക്കുള്ളില്‍ ഗോ ഫണ്ട് മീ അക്കൗണ്ട് വഴി സമാഹരിക്കാനായത്.

Advertisment