ട്വിറ്റർ സി.ഇ.ഒ ജാക് ഡോർസി രാജിവെച്ചു; ഇന്ത്യൻ വംശജൻ പരാഗ് അഗർവാൾ പുതിയ സിഇഒ

New Update

publive-image

ന്യുയോര്‍ക്ക്: ട്വിറ്റര്‍ സഹസ്ഥാപകനും സിഇഒയുമായ ജാക് ഡോർസി രാജിവെച്ചു. നിലവിലെ ചീഫ് ടെക്നിക്കൽ ഓഫീസർ പരാഗ് അഗർവാൾ സി ഇ ഒ സ്ഥാനം ഏറ്റെടുക്കും. ബ്രെറ്റ് ടെയ്ലർ ആയിരിക്കും കമ്പനി ബോർഡ് ഡയറക്ടർ.

Advertisment

താൻ രാജിവെക്കുന്ന കാര്യം ട്വീറ്റിലൂടെയാണ് ജാക്ക് ഡോർസി പ്രഖ്യാപിച്ചത്. കമ്പനി സിഇഒ സ്ഥാനത്തോടൊപ്പം ബോർഡ് ചെയർമാൻ സ്ഥാനവും ജാക്ക് ഒഴിഞ്ഞു.

'ജാക്കിനും മുഴുവൻ ട്വിറ്റർ ടീമിനും അഗാധമായ നന്ദി. ഭാവിയെകുറിച്ച് വളരെ ആവേശഭരിതനാണ്' -പരാഗ് അഗർവാൾ ട്വീറ്റ് ചെയ്തു. 2022ൽ അംഗത്വ കാലാവധി അവസാനിക്കുന്നത് വരെ ജാക്ക് ബോർഡിൽ തുടരുമെന്നാണ് അറിയിപ്പ്.

Advertisment