ഓക്സ്‌ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി നൊബേല്‍ ജേതാവ് മലാല യൂസഫ് സായി; ഗ്രാജുവേഷന്‍ സെറിമണിക്ക് ശേഷം ഇന്‍സ്റ്റഗ്രാമില്‍ ഭര്‍ത്താവിനൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ച് മലാല

author-image
nidheesh kumar
New Update

publive-image

ലണ്ടനിലെ ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി നൊബേല്‍ ജേതാവ് മലാല യൂസഫ് സായി. ബിരുദദാനച്ചടങ്ങിന്റെ ചിത്രങ്ങള്‍ മലാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു. ഗ്രാഡുവേഷന്‍ സെറിമണിയുടെ ചിത്രങ്ങളും ഭര്‍ത്താവ് മാലിക്കിനൊപ്പം നില്‍ക്കുന്ന ചിത്രങ്ങളുമാണ് മലാല പോസ്റ്റ് ചെയ്തത്. ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ നിന്ന് ഫിലോസഫിയിലാണ് മലാല ബിരുദം പൂര്‍ത്തിയാക്കിയിരിക്കുന്നത്.

Advertisment

മലാല ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പോസ്റ്റിന് ഇതിനകം 8.32 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. മലാലയെ അഭിനന്ദിച്ചുകൊണ്ടുള്ള ആയിരക്കണക്കിന് കമന്റുകളാണ് പോസ്റ്റിന് ലഭിക്കുന്നത്. 'നിങ്ങളുടെ എല്ലാ കഠിനാധ്വാനത്തിനും അര്‍പ്പണബോധത്തിനും അഭിനന്ദനങ്ങള്‍. നിങ്ങളെ ലഭിച്ചതില്‍ ലോകം വളരെ ഭാഗ്യമുള്ളതാണെന്ന് അമേരിക്കന്‍ നടി ക്രിസ്റ്റന്‍ ബെല്‍ കമന്റ് ചെയ്തു.

'അഭിനന്ദനങ്ങള്‍, നിങ്ങള്‍ ഒരുപാട് പെണ്‍കുട്ടികള്‍ക്ക് പ്രചോദനമാണ്. ലക്ഷ്യങ്ങള്‍, കഠിനാധ്വാനം, വിശ്വാസം, അര്‍പ്പണബോധം, വിജയത്തിന്റെ താക്കോല്‍' എന്നായിരുന്നു ഒരു ഇന്‍സ്റ്റാഗ്രാം ഉപയോക്താവിന്റെ കമന്റ്. നിങ്ങളായിരുന്നു എന്റെ ബാല്യകാല പ്രചോദനം എന്നായിരുന്നു മറ്റൊരു കമന്റ്.

publive-image

മലാലയ്ക്ക അഭിനന്ദനമര്‍പ്പിച്ച് ഓക്‌സ്‌ഫര്‍ഡ് യൂണിവേഴ്‌സിറ്റി അധികൃതരും പ്രതികരിച്ചിട്ടുണ്ട്. ഓക്സ്ഫര്‍ഡ് യൂണിവേഴ്സിറ്റിയുടെ ബിരുദദാന ചടങ്ങ് 2020 മെയ് മാസത്തിലായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്, എന്നാല്‍ കൊവിഡ്-19 പാന്‍ഡെമിക് കാരണം നീട്ടിവെക്കേണ്ടി വന്നു. തുടര്‍ന്ന് ഈ വര്‍ഷം സെപ്തംബറിലേക്ക് ചടങ്ങുകള്‍ മാറ്റി വെക്കുകയായിരുന്നു.

2014-ല്‍ 17-ാം വയസ്സിലാണ് സമാധാനത്തിനുള്ള ഏറ്റവും പ്രായം കുറഞ്ഞ നോബല്‍ സമ്മാന ജേതാവായി മലാല യൂസഫ്സായി മാറുന്നത്. പാകിസ്ഥാനില്‍ ജനിച്ച മലാല 2012 ഒക്ടോബര്‍ 9 ന് പാകിസ്ഥാനില്‍ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രചാരണം നടത്തിയതിന് താലിബാന്‍ ഭീകരന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിലായിരുന്നു.

പിന്നീട് വൈദ്യചികിത്സയ്ക്കായി യുകെയിലേക്ക് പോയ മലാലയും കുടുംബവും അവിടെ സ്ഥിരതാമസമാക്കുകയായിരുന്നു. മലാല ലണ്ടനില്‍ത്തന്നെ പഠനം തുടരുകയും ചെയ്തു. നവംബര്‍ 9 ന് ബര്‍മിംഗ്ഹാമില്‍ നടന്ന ചടങ്ങില്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിന്റെ മാനേജരായ മാലിക്കിനെ മലാല യൂസഫ് സായി വിവാഹം കഴിച്ചു.

Advertisment