Advertisment

വെടിയൊച്ച കേട്ടയുടന്‍ ടീച്ചര്‍ വാതിലുകളും ജനാലകളും അടച്ചു, ക്ലാസ് റൂമിലെ ലൈറ്റുകള്‍ ഓഫ് ചെയ്തു; മേശകള്‍ വലിച്ച് വാതിലിന് കുറുകെയിട്ടു, കത്രികയും കാല്‍ക്കുലേറ്ററും വരെ പ്രതിരോധിക്കാനായി കയ്യില്‍ കരുതി; മിഷിഗണ്‍ സ്‌കൂളിലെ വെടിവെപ്പിന്റെ ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് വിദ്യാര്‍ത്ഥികള്‍

New Update

publive-image

Advertisment

മിഷിഗണ്‍: മിഷിഗണ്‍ സ്‌കൂളില്‍ നടന്ന വെടിവെപ്പില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ട ഭീകര നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് സഹപാഠികള്‍. സ്‌കൂള്‍ കെട്ടിടത്തിനുള്ളില്‍ വെടിയൊച്ച മുഴങ്ങുകയും മരണത്തെ മുന്നില്‍ കാണുകയും ചെയ്ത നിമിഷത്തെക്കുറിച്ച് വിദ്യാര്‍ത്ഥികള്‍ പ്രതികരിച്ചു. ഓക്സ്ഫോര്‍ഡ് ഹൈസ്‌കൂള്‍ സീനിയര്‍ എയ്ഡന്‍ പേജും സഹപാഠികളും അവരുടെ എപി സ്റ്റാറ്റിസ്റ്റിക്സ് ക്ലാസിനു തയ്യാറെടുക്കവെയാണ് ഞെട്ടിച്ചുകൊണ്ട് വെടിയൊച്ച മുഴങ്ങിയത്.

തങ്ങളുടെ ക്ലാസ് ടീച്ചര്‍ ഉടന്‍ തന്നെ ഓടിച്ചെന്ന് ക്ലാസ്‌റൂമിന്റെ വാതിലുകള്‍ അടച്ചെന്നും മെറ്റല്‍ ഡോര്‍‌സ്റ്റോപ്പ് ഉപയോഗിച്ച് അത് അടയ്ക്കുകയും ചെയ്തുവെന്നും മേശകള്‍ വലിച്ച് വാതിലിനരികിലേക്ക് ഇട്ട് വാതില്‍ ലോക്ക് ചെയ്തുവെന്നും വിദ്യാര്‍ത്ഥികള്‍ സിഎന്‍എനിനോട് പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ പലരും കയ്യില്‍ക്കിട്ടിയ കത്രികകളും കാല്‍ക്കുലേറ്ററും വരെ ആയുധമാക്കി പ്രതിരോധിക്കാന്‍ തയ്യാറായി നിന്നു.

publive-image

മരണത്തെ മുന്നില്‍ കണ്ട നിമിഷത്തില്‍ താന്‍ വീട്ടുകാരെ ഓര്‍ത്തുവെന്നും ഞാന്‍ നിങ്ങളെ സ്‌നേഹിക്കുന്നുവെന്ന് അവര്‍ക്ക് മെസേജയച്ചുവെന്നും വിദ്യാര്‍ത്ഥിയായ എയ്ഡന്‍ സിഎന്‍എനിനോട് പറഞ്ഞു. അതിനിടെ വാതില്‍ തുളച്ചു കയറിയ ഒരു ബുള്ളറ്റ് ടേബിളില്‍ തറച്ചുവെന്നും എയ്ഡന്‍ പറഞ്ഞു. ഇനി സ്‌കൂളിലേക്ക് പോകാന്‍ കുറച്ച് സമയം വേണം. നാളെയോ ഈ ആഴ്ചയോ പോലും ഈ ഷോക്കില്‍ നിന്നും രക്ഷപ്പെടാന്‍ കഴിയില്ലന്നെും എയ്ഡന്‍ പറഞ്ഞു.

കുട്ടികളെ ഒരുമിച്ച് നിര്‍ത്തിയ അധ്യാപകര്‍ ക്ലാസ് റൂമിലെ ലൈറ്റുകള്‍ ഓഫ് ചെയ്തു എല്ലാവരോടും വശങ്ങളിലേക്ക് മാറി സേഫായി നില്‍ക്കാന്‍ ആവശ്യപ്പെട്ടു. അപ്പോഴൊക്കെയും പുറത്ത് വെടിയൊച്ച കേള്‍ക്കാമായിരുന്നു. അല്‍പസമയം കഴിഞ്ഞ് പുറത്ത് നിന്നൊരാള്‍ പോലീസാണ് വാതില്‍ തുറക്കൂ എന്നാവശ്യപ്പെട്ടു. എന്നാല്‍ ഭയം കാരണം അധ്യാപകരും വിദ്യാര്‍ത്ഥികളും വാതില്‍ തുറക്കാന്‍ മടിച്ചുവെന്നും വിദ്യാര്‍ത്ഥികള്‍ മീഡിയയോട് പറഞ്ഞു.

വീണ്ടും പോലീസ് ആവര്‍ത്തിച്ചതിനു ശേഷമാണ് വാതില്‍ തുറന്നത്. ഇതിനിടെ വിദ്യാര്‍ത്ഥികളില്‍ പലരും ഒന്നാം നിലയിലെ ജനാലകളില്‍ നിന്ന് ചാടി ഗേറ്റ് കടന്ന് രക്ഷപ്പെട്ടു. വെടിയൊച്ച കേട്ടയുടന്‍ സ്‌കൂളില്‍ നിന്ന് 911ലേക്ക് വിളിച്ച് അധ്യാപകര്‍ സഹായം ആവശ്യപ്പെട്ടിരുന്നു. അഞ്ച് മിനുട്ടിനകം പോലീസ് സ്ഥലത്തെത്തി പതിനഞ്ചുകാരനായ അക്രമിയെ അറസ്റ്റ് ചെയ്തു. അപ്പോഴേക്കും മൂന്ന് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു.

Advertisment