Advertisment

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ സ്വകാര്യ ഭാഗത്ത് കുടുങ്ങി; ബോംബ് നീക്കം ചെയ്യാന്‍ ബോംബ് സ്‌ക്വാഡിന്റെ സഹായം തേടി ഡോക്ടര്‍മാര്‍; തീര്‍ത്തും അവിശ്വസനീയമായ സംഭവം ഇങ്ങനെ

New Update

publive-image

Advertisment

ണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ സ്വകാര്യ ഭാഗത്ത് കുടുങ്ങി. എന്നാല്‍ ബോംബ് കുടുങ്ങിയ വ്യക്തിയെക്കുറിച്ച് വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ബ്രിട്ടനില്‍ താമസിക്കുന്ന ഒരാളുടെ മലാശയത്തിലാണ് ബോംബ് കുടുങ്ങിയത്. സൈന്യത്തില്‍ നിന്നുള്ളയാളാണ് ഇദ്ദേഹമെന്നാണ് വിവരം. ബോംബ് നീക്കം ചെയ്യുന്നതിനായി ഡോക്ടര്‍മാര്‍ ബോംബ് സ്‌ക്വാഡിന്റെ വരെ സഹായം തേടി. തീര്‍ത്തും അവിശ്വനീയമായ സംഭവം ഇങ്ങനെ...

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ്

രണ്ടാം ലോകമഹായുദ്ധത്തില്‍ ഉപയോഗിച്ച ബോംബ് ഷെല്‍ ഇദ്ദേഹം തന്റെ വീട്ടില്‍ സൂക്ഷിച്ചിരുന്നു. ഒരു ദിവസം വീട് വൃത്തിയാക്കുന്നതിനിടെ കാല്‍ വഴുതി ഇദ്ദേഹം ബോംബിലേക്ക് വീണു. വീഴ്ചയുടെ ആഘാതത്തില്‍ ബോംബ് ഷെല്‍ ഇദ്ദേഹത്തിന്റെ പിന്‍ഭാഗത്തിലൂടെ മലാശയത്തിലെത്തുകയായിരുന്നു.

ആശുപത്രിയിലേക്ക്

വേദന അസഹനീയമായതോടെ ഇദ്ദേഹം ആശുപത്രിയിലെത്തി. ഇദ്ദേഹത്തിന്റെ അവസ്ഥ കണ്ട് ഡോക്ടര്‍മാരും പരിഭ്രാന്തരായി. ശസ്ത്രക്രിയക്ക് മുന്നോടിയായി ഡോക്ടര്‍മാര്‍ ബോംബ് സ്‌ക്വാഡിന്റെ സഹായം തേടിയതായാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. രണ്ടാം ലോക മഹായുദ്ധത്തിൽ റോയൽ ആർട്ടിലറിയാണ് ഇത് ആദ്യമായി ഉപയോഗിച്ചത്. പിന്നീട് വടക്കേ ആഫ്രിക്കയിലെ ബ്രിട്ടീഷ് ടാങ്കുകളും ഇത് ഉപയോഗിച്ചു.

ഡോക്ടര്‍മാര്‍ പോലും ഭയന്നു

ഇദ്ദേഹത്തിന്റെ സ്വകാര്യ ഭാഗത്ത് ബോംബ് ഷെല്‍ കുടുങ്ങിയത് കണ്ട് ഡോക്ടര്‍മാര്‍ പോലും ഭയന്നുവത്രേ. തുടര്‍ന്ന് അവര്‍ ബോംബ് സ്‌ക്വാഡിനെ വിളിക്കുകയായിരുന്നു. എന്നാല്‍ ഇത് നിഷ്‌ക്രിയമാണെന്ന് ബോംബ് സ്‌ക്വാഡ് അറിയിച്ചു. തുടര്‍ന്ന് ഡോക്ടര്‍മാര്‍ ഇത് ഇദ്ദേഹത്തിന്റെ സ്വകാര്യഭാഗത്തു നിന്ന് നീക്കം ചെയ്തു.

ഒടുവില്‍ ആശ്വാസം, ഡിസ്ചാര്‍ജ്

ബോംബ് നീക്കം ചെയ്തതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. എന്നാല്‍ പൂര്‍ണമായും സുഖം പ്രാപിക്കാന്‍ സമയമെടുക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. സംഭവം അറിഞ്ഞ് ലോക്കല്‍ പൊലീസുള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ തടിച്ചുകൂടിയിരുന്നു. സോഷ്യല്‍ മീഡിയയില്‍ ഇക്കാര്യം കാട്ടുതീ പോലെയാണ് പടര്‍ന്നത്.

Advertisment