Advertisment

സൂം കോളിലൂടെ ബെറ്റര്‍ ഡോട്ട് കോം പിരിച്ചുവിട്ടത് 900 ജീവനക്കാരെ! ജോലി നഷ്ടപ്പെട്ടവര്‍ക്കായി സംഘടിപ്പിക്കുന്ന തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ മൈക്രോസോഫ്റ്റ്, റോബിന്‍ഹുഡ് ഉള്‍പ്പെടെയുള്ള കമ്പനികള്‍

New Update

publive-image

Advertisment

രൊറ്റ സൂം കോളിലൂടെ 900 ജീവനക്കാരെയാണ് ബെറ്റര്‍ ഡോട്ട് കോം സിഇഒ വിശാല്‍ ഗാര്‍ഗ്‌ പിരിച്ചുവിട്ടത്. സൂം കോളില്‍ ജീവനക്കാരെ പിരിച്ചുവിടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. തുടര്‍ന്ന് കമ്പനി സിഇഒയ്‌ക്കെതിരേ വലിയ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്.

പിരിച്ചുവിട്ട നടപടി അബദ്ധമായിപ്പോയെന്ന് പ്രതികരിച്ച് വിശാല്‍ ഗാര്‍ഗ്‌ പിന്നീട് രംഗത്തെത്തിയിരുന്നു. കമ്പനി ഇറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ ജീവനക്കാരോട് അദ്ദേഹം മാപ്പ് ചോദിച്ചു.

ഇപ്പോഴിതാ, പിരിച്ചുവിട്ട ജീവനക്കാരില്‍ ഒരാള്‍ 'ഡിജിറ്റല്‍-മോര്‍ട്ട്‌ഗേജ്' സ്റ്റാര്‍ട്ടപ്പ് വഴി ജോലി നഷ്ടപ്പെട്ട നൂറുകണക്കിന് പേര്‍ക്കായി ഒരു തൊഴില്‍ മേള സംഘടിപ്പിക്കുന്നതിന് പ്രാദേശിക സംഘടനകളുമായി സഹകരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.

സിറ്റി ഓഫ് ഷാര്‍ലറ്റ്, എന്‍സിവര്‍ക്ക്‌സ് കരിയര്‍ സെന്റര്‍ എന്നിവ സ്‌പോണ്‍സര്‍ ചെയ്യുന്ന പരിപാടിയില്‍ മൈക്രോസോഫ്റ്റ്, ഓള്‍സ്‌റ്റേറ്റ്, ഇന്റര്‍കൊണ്ടിനെന്റല്‍ കാപിറ്റല്‍ ഗ്രൂപ്പ്, റോബിന്‍ഹുഡ് എന്നിവ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഡിസംബര്‍ ഒന്നിനാണ് 900 ജീവനക്കാരെ മൂന്ന് മിനിറ്റ് മാത്രം നീണ്ട സൂം കോളിലൂടെ വിശാല്‍ ഗാര്‍ഗ് പിരിച്ചുവിട്ടത്. പിരിച്ചുവിടല്‍ അപ്രതീക്ഷിതമായിരുന്നുവെന്നായിരുന്നു ജീവനക്കാരുടെ പ്രതികരണം.

കമ്പനി ഇത്രയും വലിയ പിരിച്ചുവിടല്‍ പ്രഖ്യാപിച്ചതിനുശേഷം, ബെറ്ററിന്റെ സീനിയര്‍ മാര്‍ക്കറ്റിംഗ്, പബ്ലിക് റിലേഷന്‍സ്, കമ്മ്യൂണിക്കേഷന്‍സ് എക്‌സിക്യൂട്ടീവുകള്‍ വിട്ടുപോയെന്ന് ബിസിനസ് ഇന്‍സൈഡര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ജോലി നഷ്ടപ്പെട്ടവര്‍ക്കായി ഒരു കരിയര്‍ ഫെയര്‍ സംഘടിപ്പിക്കുക ബുദ്ധിമുട്ടുള്ള കാര്യമല്ലെന്ന് ബെറ്ററിന്റെ മുന്‍ റീജിയണല്‍ ഡയറക്ടറും ഇവന്റ് സംഘാടകരില്‍ ഒരാളുമായ ഡെമി നൈറ്റ് ക്ലാര്‍ക്ക് പറയുന്നു. പ്രതിഭകളെ തേടുന്ന സ്ഥാപനങ്ങളുമായി തങ്ങള്‍ ഇടപെടുകയാണെന്നും അവര്‍ വ്യക്തമാക്കി.

ഈ മേഖലയില്‍ നിന്ന് നിരവധി പേര്‍ രാജിവച്ചുപോവുകയും, ആഗോളതലത്തില്‍ തൊഴില്‍ ക്ഷാമം അഭിമുഖീകരിക്കുകയും ചെയ്യുന്നതിനാല്‍, നന്നായി പരിശീലനം ലഭിച്ച നൂറുകണക്കിന് ടെക് ജീവനക്കാര്‍ ഉടനടി ജോലിക്ക് തയ്യാറാകുന്നത് കമ്പനികളുടെ ഒരു സ്വപ്‌നമാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.

Advertisment