Advertisment

ഗ്രഹങ്ങള്‍ 'അണിനിരക്കുന്ന' ആകാശവിസ്മയം ഡിസംബര്‍ 12-ന്; ഈ മനോഹരദൃശ്യത്തെക്കുറിച്ച് അറിയേണ്ടതെല്ലാം

New Update

publive-image

Advertisment

വിവിധ ഗ്രഹങ്ങള്‍ അണിനിരക്കുന്ന ഒരു ആകാശവിസ്മയമാണ് ഡിസംബര്‍ 12-ന് ശാസ്ത്രകുതുകികളെ കാത്തിരിക്കുന്നത്. ഡിസംബര്‍ 6-10 തീയതികളില്‍ മൂന്ന് ഗ്രഹങ്ങളെ കാണാനാകും. ഡിസംബര്‍ 12-ന് അഞ്ച് ഗ്രഹങ്ങളെ കാണാനാകും.

വ്യാഴം, ശനി, ശുക്രന്‍ എന്നിവയും ചന്ദ്രനും നിരനിരയായി നഗ്നനേത്രങ്ങള്‍ക്ക് ദൃശ്യമാകുമെന്ന് ജ്യോതിശാസ്ത്രജ്ഞര്‍ പറയുന്നു. ടെലിസ്‌കോപ്പിലൂടെ നോക്കുമ്പോള്‍ ഏറ്റവും മനോഹരമാകും ഈ ദൃശ്യങ്ങള്‍. ഡിസംബര്‍ 12-ന് സൂര്യാസ്തമയത്തിന് ശേഷമാണ് അഞ്ച് ഗ്രഹങ്ങളെയും കാണാന്‍ ഏറ്റവും നല്ല സമയമെന്ന് 'ഫോക്‌സ് 4' പറയുന്നു.

നെപ്ട്യൂണ്‍, യുറാനസ്, സീറസ് (ഒരു കുള്ളന്‍ ഗ്രഹം), പല്ലാസ് (ഒരു വലിയ ഛിന്നഗ്രഹം) എന്നിവ കാണാന്‍ മേഘങ്ങളില്ലാത്ത കാലാവസ്ഥയും ദൂരദര്‍ശിനിയും മതിയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കഴിഞ്ഞ വര്‍ഷം ജൂലൈ 19-ന് ഇതുപോലെ അഞ്ച് ഗ്രഹങ്ങള്‍ ദൃശ്യമായിരുന്നു. ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യാഴം, ശനി എന്നിവ ദൂരദര്‍ശിനിയുടെ ആവശ്യമില്ലാതെ ആളുകള്‍ക്ക് അന്ന് കാണാന്‍ സാധിച്ചു.

ജെമിനിഡ് ഉല്‍ക്കാവര്‍ഷവും മറ്റൊരു ആകാശവിസ്മയമാകും. എല്ലാ ഡിസംബറിലും സംഭവിക്കുന്ന ജെമിനിഡ് ഉല്‍ക്കാവര്‍ഷം 'ഏറ്റവും മികച്ച വാര്‍ഷിക ഉല്‍ക്കാവര്‍ഷങ്ങളില്‍ ഒന്നാണ്' എന്നാണ് നാസയുടെ അഭിപ്രായം. ഈ വര്‍ഷത്തെ ഏറ്റവും ശക്തമായ ഉല്‍ക്കാവര്‍ഷമാണ് ഇതെന്ന് ഒന്റാറിയോ ലണ്ടനിലെ വെസ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയിലെ ആസ്‌ട്രോണമി പ്രൊഫസരാ പീറ്റര്‍ ബ്രൗണ്‍ പറയുന്നത്.

Advertisment