കെന്റക്കിയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടം; 50 പേരെങ്കിലും മരിച്ചതായി ഗവര്‍ണര്‍

New Update

publive-image

കെന്റക്കി: യുഎസിലെ കെന്റക്കിയില്‍ ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ 50 പേരെങ്കിലും മരിച്ചതായി ഗവര്‍ണര്‍ ആന്‍ഡി ബെഷിയര്‍. ചുഴലിക്കാറ്റില്‍ കനത്ത നാശനഷ്ടമാണ് സംഭവിച്ചത്. ഇലിനോയിസില്‍ ചുഴലിക്കാറ്റ് മൂലം ആമസോണ്‍ വെയര്‍ഹൗസില്‍ നൂറോളം തൊഴിലാളികള്‍ കുടുങ്ങിയതായും റിപ്പോര്‍ട്ടുണ്ട്.

Advertisment

''50 പേരെങ്കിലും മരിച്ചതായി ഭയക്കുന്നു. ചിലപ്പോള്‍ 70-നും 100-നും ഇടയിലുമാകാം. ഇത് വിനാശകരമാണ്'', ബെഷിയര്‍ പറഞ്ഞു. അർകൻസാസ്, ഇല്ലിനോയിസ്, കെന്റക്കി, മിസ്സൗരി, ടെന്നെസ്സി തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ കനത്ത നാഷനഷ്ടം സംഭവിച്ചു.

Advertisment