ഒന്‍പതാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ച് എട്ട് ആണ്‍കുട്ടികളുടെ അമ്മയായ 29കാരി; ഇതും ആണ്‍കുട്ടിയാണെന്ന് വെളിപ്പെടുത്തല്‍; ഇതെന്ത് ട്രിക്കാണെന്ന് സോഷ്യല്‍മീഡിയ

New Update

publive-image

ടെക്‌സാസ്‌: താന്‍ ഒന്‍പതാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരിക്കുകയാണെന്ന് വെളിപ്പെടുത്തി യൂട്യൂബറായ യലാന്‍സിയ റൊസാരിയോ. 29 കാരിയായ യലാന്‍സിയ എട്ട് ആണ്‍കുട്ടികളുടെ അമ്മയാണ്. യലാന്‍സിയയും ഭര്‍ത്താവ്‌ മൈക്കല്‍ റൊസാരിയോയും തങ്ങളുടെ യൂട്യൂബ് ചാനലിലൂടെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്‍പതാമത്തെയാളും ആണ്‍കുട്ടിയാണെന്നും തങ്ങളുടെ വലിയ കുടുംബം ഒരുപാട് സന്തോഷത്തിലാണെന്നുമാണ് ഇരുവരും പറഞ്ഞത്.

Advertisment

തങ്ങളെല്ലാവരും ആവേശത്തിലാണെന്ന് യലാന്‍സിയ പറഞ്ഞു. ജെന്‍ഡര്‍ വെളിപ്പെടുത്തുന്ന ചിത്രങ്ങള്‍ സഹിതമാണ് ഒന്‍പതാമത്തെയാളും ആണ്‍കുട്ടിയാണെന്ന് ദമ്പതികള്‍ വെളിപ്പെടുത്തിയത്. ഇതിനു മുന്‍പ് തന്നെ എട്ട് ആണ്‍മക്കളുടെ മാതാപിതാക്കള്‍ എന്ന നിലയില്‍ യൂട്യൂബിലൂടെ പ്രശസ്തരാണ് ദമ്പതികള്‍. തങ്ങളുടെ എട്ടാമത്തെ ആണ്‍ കുഞ്ഞിനെ പരിചയപ്പെടുത്തി ജൂണില്‍ പോസ്റ്റ് ചെയ്ത വീഡിയോ ആറ് ദശലക്ഷത്തിലധികം വ്യൂസ് നേടിയിരുന്നു.

publive-image

പന്ത്രണ്ട് വയസ്സ് മുതല്‍ അഞ്ച് മാസം വരെ പ്രായമുള്ളവരാണ് ദമ്പതികളുടെ മറ്റുകുട്ടികള്‍. ദമ്പതികളുടെ യൂട്യൂബ് ചാനലായ 'ദറ്റ് റൊസാരിയോ ലൈഫ്' ന് 4,300 ഫോളോവേഴ്‌സുണ്ട്. വളരെ പൊസിറ്റീവായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ ലഭിക്കുന്നത്. ഇതെങ്ങനെ ഒന്‍പതും ആണ്‍കുട്ടികളായി, ഇതെന്ത് ട്രിക്കാണ് എന്നാണ് ഒരാള്‍ കമന്റ് ചെയ്തത്.

ഒന്‍പത് ആണ്‍കുട്ടികള്‍, പത്താമത്തേത് തീര്‍ച്ചയായും പെണ്‍കുട്ടിയായിരിക്കും എന്ന് മറ്റൊരാള്‍ കമന്റ് ചെയ്തു. നിങ്ങളെ സ്‌നേഹിക്കാനും കെയര്‍ ചെയ്യാനും നിങ്ങളുടെ ഭര്‍ത്താവടക്കം ആ വീട്ടില്‍ പത്ത് ആണുങ്ങള്‍ അതൊരു അനുഗ്രഹം തന്നെയാണ് എന്നായിരുന്നു മറ്റൊരു കമന്റ്. യലാന്‍സിസയുടെ ഭര്‍ത്താവ് ഡാളസ് സ്വദേശിയായ മൈക്കല്‍ റൊസാരിയോ ബിസിനസ്സുകാരനാണ്.

Advertisment