പി.ടി തോമസിന്‍റെ നിര്യാണത്തില്‍ ഒഐസിസി ഓസ്ട്രേലിയ കമ്മറ്റി അനുശോചിച്ചു

author-image
nidheesh kumar
New Update

publive-image

Advertisment

മെല്‍ബണ്‍: കേരള നിയമസഭയിലെ ഗര്‍ജിക്കുന്ന സിംഹം, അഴിമതിയുടെ കറപുരളാത്ത രാഷ്ട്രീയ നേതാവ്, മികച്ച സംഘാടകന്‍, വാഗ്മി... പി.ടി തോമസ് ഓര്‍മ്മയാകുന്നു. കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്‍റെ ആദര്‍ശ പുരുഷന്‍ പി.ടി തോമസിന്‍റെ നിര്യാണത്തില്‍ ഒഐസിസി ഓസ്ട്രേലിയ കമ്മറ്റി അനുശോചിച്ചു.

ഒഐസിസി ഓസ്ട്രേലിയ കമ്മറ്റിയുടെ പ്രസിഡന്‍റ് ഹൈനസ് ബിനോയിയുടെ അധ്യക്ഷതയില്‍ കൂടിയ അടിയന്തിര എക്സിക്യൂട്ടീവ് കമ്മറ്റിയാണ് അനുശോചന പ്രമേയം അവതരിപ്പിച്ചത്. ഒഐസിസി ഗ്ലോബല്‍ കമ്മറ്റി മെമ്പര്‍ ബി.ജെ സ്കറിയ, അഡ്ഹോക്ക് കമ്മറ്റി ഓര്‍ഗനൈസേഴ്സ് മാര്‍ട്ടിന്‍ ഉറുമീസ്, ജിന്‍സന്‍ കുര്യന്‍, അഡ്ഹോക്ക് കമ്മറ്റി കണ്‍വീനര്‍മാരായ ടിജോ ജോസ്, ബൈജു ഇലഞ്ഞിക്കുടി എന്നിവരും പി.ടി തോമസിന്‍റെ ആകസ്മിക നിര്യാണത്തില്‍ അനുശോചിച്ചു.

Advertisment