'ആര്‍ച്ചി ഞങ്ങളെ അപ്പയും അമ്മയുമാക്കി, ഇവള്‍ ഞങ്ങളെ ഒരു കുടുംബമാക്കി'; 'ലിലിബെറ്റ് ലിലി ഡയാന' തങ്ങളുടെ പെണ്‍കുഞ്ഞിനെ ആദ്യമായി ലോകത്തിന് പരിചയപ്പെടുത്തി ഹാരി രാജകുമാരനും മേഗനും

New Update

publive-image

ലണ്ടന്‍: തങ്ങളുടെ രണ്ടാമത്തെ കുഞ്ഞിന്റെ ചിത്രം ആദ്യമായി പുറത്ത് വിട്ട് ഹാരി രാജകുമാരനും മേഗന്‍ മാര്‍ക്കലും. രാജകുടുംബത്തിലെ പ്രീയപ്പെട്ട ദമ്പതികളായ ഹാരി രാജകുമാരനും ഭാര്യ മേഗനും തങ്ങളുടെ രണ്ടാമത്തെ കുഞ്ഞ് ജനിച്ച് ആറ് മാസത്തിന് ശേഷമാണ് ആദ്യമായി മകളുടെ ചിത്രം പുറത്തുവിടുന്നത്. ലിലിബെറ്റ് ലിലി ഡയാന എന്നാണ് കുഞ്ഞു രാജകുമാരിക്ക് പേരിട്ടിരിക്കുന്നത്.

Advertisment

2021 ക്രിസ്മസ് കാര്‍ഡിന്റെ ഭാഗമായാണ് ദമ്പതികള്‍ കുഞ്ഞിന്റെ ചിത്രം പുറത്തുവിട്ടത്. മൂത്തമകനായ ആര്‍ച്ചി ഹാരിസണും രണ്ടാമത്തെയാളായ ലില്ലിയും മാതാപിതാക്കള്‍ക്കൊപ്പം ചേര്‍ന്നിരിക്കുന്നതിന്റെ മനോഹര ചിത്രമാണ് ക്രിസ്മസ് കാര്‍ഡില്‍ പുറത്തിറക്കിയിരിക്കുന്നത്. ആര്‍ച്ചി ഹാരിസണെ ഹാരിസ് രാജകുമാരനും ലില്ലിയെ മേഗനും മടിയില്‍ വെച്ച രീതിയിലുള്ളതാണ് ചിത്രം.

മൂത്തയാളായ ആര്‍ച്ചി ഹാരിസണ്‍ വെള്ള ഷര്‍ട്ടും നീല ജീന്‍സുമാണ് ധരിച്ചിരിക്കുന്നത്. ചേട്ടന്റെ ഡ്രസ്സിന് മാച്ചായി വെള്ള ഉടുപ്പ് തന്നെയാണ് കുഞ്ഞു ലില്ലിയും ധരിച്ചിരിക്കുന്നത്. ഫോട്ടോഗ്രാഫര്‍ അലക്‌സി ലുബോമിര്‍സ്‌കിയാണ് ചിത്രം പകര്‍ത്തിയിരിക്കുന്നത്. ആര്‍ച്ചി ഞങ്ങളെ ഒരു 'അമ്മ'യും 'പപ്പയും' ആക്കി, ലില്ലി ഞങ്ങളെ ഒരു കുടുംബമാക്കി എന്നാണ് ചിത്രത്തിന് ദമ്പതികള്‍ അടിക്കുറിപ്പ് നല്‍കിയിരിക്കുന്നത്.

ജൂണ്‍ 4 ന് കാലിഫോര്‍ണിയയിലെ സാന്താ ബാര്‍ബറ കോട്ടേജ് ഹോസ്പിറ്റലിലാണ് ലില്ലി ജനിച്ചത്. രാജകുമാരന്റെ മുത്തശ്ശിയായ എലിസബത്ത് രാജ്ഞിയുടെയും അന്തരിച്ച അമ്മ ഡയാന രാജകുമാരിയുടെയും ബഹുമാനാര്‍ത്ഥമാണ് ദമ്പതികള്‍ക്ക് ജനിച്ച പെണ്‍കുഞ്ഞിന് ലിലിബെറ്റ് ലില്ലി ഡയാന എന്ന പേര് നല്‍കിയിരിക്കുന്നത്. ലിലിബെറ്റ് എന്നത് രാജ്ഞിയുടെ കുടുംബത്തിന്റെ വിളിപ്പേരാണ്.

Advertisment