ആക്ടിംഗ് സ്‌കൂളില്‍ വെച്ച് അഭിനയം പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നു; തുറന്നു സമ്മതിച്ച് 43കാരനായ താരം ജെയിംസ് ഫ്രാങ്കോ

New Update

publive-image

ലോസ് ഏഞ്ചല്‍സ്: ആക്ടിംഗ് സ്‌കൂളില്‍ വെച്ച് അഭിനയം പഠിക്കാനെത്തിയ വിദ്യാര്‍ത്ഥിനികളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്ന് തുറന്നു സമ്മതിച്ച് ആക്ടര്‍ ജെയിംസ് ഫ്രാങ്കോ.

Advertisment

സീരിയസ് എക്‌സ്എം പ്രോഗ്രാമില്‍ ജെസ് കാഗിളുമായുള്ള അഭിമുഖത്തിലാണ് ഫ്രാങ്കോ ഇത് തുറന്നു സമ്മതിച്ചത്. ശരിയാണ് ഞാന്‍ പഠിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥിനികള്‍ക്കൊപ്പം ഉറങ്ങിയിട്ടുണ്ട്, അത് തെറ്റായിരുന്നു എന്ന് ഇപ്പോഴെനിക്ക് അറിയാം എന്നാണ് ഫ്രാങ്കോ അഭിമുഖത്തില്‍ പറഞ്ഞത്.

ജെയിംസ് ഫ്രാങ്കോയും ബിസിനസ് പങ്കാളിയായ വിന്‍സ് ജോളിവെറ്റും ചേര്‍ന്ന് 2014ലാണ് ആക്ടിംഗ് സ്‌കൂള്‍ തുടങ്ങിയത്. ഹോളിവുഡ് മോഹവുമായി നിരവധി പെണ്‍കുട്ടികളാണ് ഇവരുടെ ആക്ടിംഗ് സ്‌കൂളില്‍ അഭിനയം പഠിക്കാനെത്തിയത്.

ആക്ടിംഗ് സ്‌കൂളിന് ലോസ് ഏഞ്ചല്‍സിലും ന്യൂയോര്‍ക്കിലും ശാഖകളുണ്ടായിരുന്നു. എന്നാല്‍ ജെയിംസ് ഫ്രാങ്കോയും വിന്‍സ് ജോളിവെറ്റും അഭിനയം പഠിക്കാനെത്തിയ തങ്ങളെ ലൈംഗികമായി ചൂഷണം ചെയ്തുവെന്നും സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ചതിച്ചുവെന്നും ചൂണ്ടിക്കാട്ടി സാറാ ടിതര്‍ കപ്ലാന്‍, ടോണി ഗാല്‍ എന്നീ പെണ്‍കുട്ടികള്‍ പരാതി നല്‍കുകയായിരുന്നു.

പരാതിയെത്തുടര്‍ന്ന് അന്വേഷണം നേരിട്ടുവെങ്കിലും ഇരുവരും ആരോപണങ്ങള്‍ നിഷേധിക്കുകയായിരുന്നു. പിന്നീട് കേസ് ഒത്തുതീര്‍പ്പാക്കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇപ്പോള്‍ അഭിമുഖത്തിലൂടെ ആരോപണം സത്യമായിരുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ജെയിംസ് ഫ്രാങ്കോ. എന്നാല്‍ ഇത് താന്‍ കരുതിക്കൂട്ടി ചെയ്തതല്ലെന്നും ഇത് തന്റെ മാസ്റ്റര്‍ പ്ലാന്‍ ആയിരുന്നില്ലെന്നും 43കാരനായ ഫ്രാങ്കോ പറഞ്ഞു.

അഭിനയം പഠിക്കാനുള്ള വിദ്യാര്‍ത്ഥിനികളെ തിരഞ്ഞെടുത്തത് താനായിരുന്നില്ല. അതുകൊണ്ട് തന്നെ ഇക്കാര്യം താന്‍ ഗൂഢോദ്ദേശത്തോടെ ചെയ്തതാണെന്ന് പറയാന്‍ കഴിയില്ലെന്നും ഫ്രാങ്കോ അഭിമുഖത്തില്‍ പറഞ്ഞു. മുന്‍ വിദ്യാര്‍ത്ഥികളായ സാറ ടിതര്‍-കപ്ലാനും ടോണി ഗാലും ലോസ് ഏഞ്ചല്‍സ് കൗണ്ടി സുപ്പീരിയര്‍ കോടതിയില്‍ 2019 ഒക്ടോബറിലാണ് കേസ് ഫയല്‍ ചെയ്തത്. ഫ്രാങ്കോയും മറ്റ് ഇന്‍സ്ട്രക്ടര്‍മാരും ഓഡിഷനുകള്‍ക്കായി സ്ത്രീകളെ നഗ്‌നരാക്കാന്‍ സമ്മര്‍ദം ചെലുത്തിയെന്നും പരാതിയില്‍ ആരോപിച്ചിരുന്നു.

Advertisment