പ്രായമായ അച്ഛനേയും അമ്മയേയും തലയ്ക്ക് പിന്നില്‍ വെടിവെച്ച് വീഴ്ത്തി യുവാവ്; 29കാരനായ മകന്‍ മാതാപിതാക്കളെ കൊല്ലാന്‍ ശ്രമിച്ചത് ക്രിസ്മസ് ദിനത്തില്‍

New Update

publive-image

ന്യുയോര്‍ക്ക്: ക്രൈസ്തവര്‍ ലോകരക്ഷകന്റെ തിരുപ്പിറവി ആഘോഷിക്കുന്ന ക്രിസ്മസ് ദിനത്തില്‍ എല്ലാവരും മാതാപിതാക്കള്‍ക്ക് സമ്മാനങ്ങള്‍ നല്‍കി അവോടൊപ്പം കേക്ക് മുറിച്ച് ആഘോഷിക്കുമ്പോള്‍ മാതാപിതാക്കളെ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ചതിന് അറസ്റ്റിലായിരിക്കുകയാണ് അമേരിക്കയിലെ ഹ്യൂലറ്റ് ഹാര്‍ബറിലെ സീവാന്‍ ഡ്രൈവിലെ ഒരു യുവാവ്.

Advertisment

64 വയസ്സുള്ള അമ്മയേയും 65 കാരനായ അച്ഛനേയുമാണ് 29കാരനായ മകന്‍ കൊല്ലാന്‍ ശ്രമിച്ചത്. തലയ്ക്ക് പിന്നില്‍ വെടിയേറ്റ അമ്മ ഗുരുതരാവസ്ഥയില്‍ ആശുപത്രിയിലാണ്. പുറത്ത് വെടിയേറ്റ അച്ഛനും സമാന അവസ്ഥയില്‍ ചികിത്സയിലാണ്. ഇരുവരും രക്ഷപ്പെടുമെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരമെന്ന് നാസൗ കൗണ്ടി പോലീസ് അറിയിച്ചു.

വെടിയേറ്റവരുടേയും വെടിവെച്ച മകന്റേയും പേരു വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല. മാതാപിതാക്കളെ ഇത്ര ക്രൂരമായി വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിക്കാന്‍ മാത്രം മകനെ പ്രേരിപ്പിച്ച കാര്യമെന്താണെന്ന് കണ്ടെത്തിയിട്ടില്ല. ഹ്യൂലറ്റ് ഹാര്‍ബറിലെ സീവാന്‍ ഡ്രൈവിലെ വീട്ടില്‍ രാവിലെ പത്ത് മണിയോടെ വെടിയൊച്ചകള്‍ കേട്ടിരുന്നുവെന്ന് അയല്‍വാസികളാണ് പോലീസിനെ അറിയിച്ചത്. പോലീസ് എത്തിയാണ് ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചത്.

സംഭവസ്ഥലത്ത് എത്തിയ അന്വേഷണോദ്യോഗസ്ഥര്‍ അമ്മയെ തലയ്ക്ക് വെടിയേറ്റ നിലയിലും പിതാവിനെ പുറകില്‍ വെടിയേറ്റ നിലയിലുമാണ് കണ്ടെത്തിയതെന്ന് നസ്സാവു കൗണ്ടി പോലീസ് അറിയിച്ചു. മാതാപിതാക്കളെ ആശുപത്രിയിലെത്തിച്ച ശേഷം പിന്നീട് അവരുടെ മകനെ ന്യൂജേഴ്സിയിലെ മഹ്വയില്‍ നിന്ന് പോലീസ് പിടികൂടി. അജ്ഞാതനായ 29 കാരനെതിരെ കുറ്റപത്രം നിലവിലുണ്ട്.

Advertisment