ക്രിസ്മസ് ട്രീയില്‍ തൂക്കിയ വിളക്കുകളില്‍ നിന്ന് തീ പടര്‍ന്ന് വീടിന് തീപിടിച്ചു; ക്രിസ്മസ് ദിനത്തില്‍ പിതാവിനും രണ്ട് ആണ്‍കുട്ടികള്‍ക്കും ദാരുണാന്ത്യം

New Update

publive-image

പെന്‍സില്‍വാനിയ: ലോകം മുഴുവന്‍ സന്തോഷത്തോടെ ക്രിസ്മസ് ആഘോഷിച്ചപ്പോള്‍ ഒരു കുുംബത്തിന്റെ ജീവിതത്തിന്റെ ആഘോഷങ്ങള്‍ മുഴുവന്‍ അവസാനിച്ച വാര്‍ത്തയാണ് പെന്‍സില്‍വാനിയയിലെ ക്വാക്കര്‍ടൗണില്‍ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ക്രിസ്മസ് മനോഹരമാക്കുന്നതിനായി വീടിനു മുന്‍പില്‍ മനോഹരമായി അലങ്കരിച്ച വലിയ ക്രിസ്മസ് ട്രീയ്ക്ക് തീ പിടിച്ച് ഒരു കുടുംബത്തിലെ മൂന്നു പേര്‍ ദാരുണമായി കൊല്ലപ്പെട്ടു.

Advertisment

അച്ഛനും രണ്ട് ആണ്‍മക്കളുമാണ് തീപിടുത്തത്തില്‍ കൊല്ലപ്പെട്ടത്. 41 കാരനായ എറിക് കിംഗ്, മക്കളായ പതിനൊന്നു വയസ്സുകാരന്‍ ലിയാം, എട്ടു വയസ്സുകാരന്‍ പാട്രിക്ക് എന്നിവരാണ് വെന്തു മരിച്ചത്. ഇവരുടെ വീട്ടിലെ രണ്ട് നായക്കുട്ടികളും തീയില്‍ കൊല്ലപ്പെട്ടു. വീടിനു മുന്‍പിലെ വലിയ മരത്തില്‍ വിളക്കുകള്‍ തൂങ്ങിയിരുന്നു. ഈ വിളക്കുകളില്‍ നിന്ന് മരത്തിന് തീ പിടിക്കുകയും പിന്നീട് വീട്ടിലേക്ക് തീ പടര്‍ന്നു പിടിക്കുകയുമായിരുന്നു.

പുലര്‍ച്ചെ 1.20ഓടെയാണ് തീപിടുത്തമുണ്ടായത്. വീട്ടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന എറിക്കും മക്കളും അതി ദാരുണമായി മരണപ്പെടുകയായിരുന്നു. എറികിന്റെ ഭാര്യയും മൂത്ത മകനും അപകടം കൂടാതെ രക്ഷപ്പെട്ടു. എറികിന്റെ വീടും അതിനോട് ചേര്‍ന്നുള്ള മറ്റു രണ്ടു വീടുകളും തീപിടുത്തത്തില്‍ കത്തി നശിച്ചു. അതേസമയം തീപിടുത്തത്തില്‍ മറ്റാര്‍ക്കും പരുക്കില്ലെന്ന് ക്വാക്കര്‍ടൗണ്‍ പോലീസ് മേധാവി സ്‌കോട്ട് മക്ലെറി പറഞ്ഞു.

ടൗണിലെ യൂത്ത് ബേസ്‌ബോള്‍ പ്രോഗ്രാമില്‍ വളരെ സജീവമായിരുന്നും എറികിന്റെ കുടുംബം. എറിക് ഭാര്യ ക്രിസ്റ്റീന്‍ ഇവരുടെ മൂന്ന് ആണ്‍കുട്ടികള്‍ എന്നിവരെല്ലാം ക്വാക്കര്‍ടൗണ്‍ യൂത്ത് ബേസ്‌ബോള്‍ അസോസിയേഷന്റെ വലിയൊരു ഭാഗമായിരുന്നു. എറികും ക്രീസ്റ്റീനും പ്രണയിച്ച് വിവാഹിതരായവരാണ്. അവര്‍ ഏറ്റവും മികച്ച ദമ്പതികളായിരുന്നുവെന്ന് ബേസ്‌ബോള്‍ പ്രോഗ്രാം സംഘാടകന്‍ ക്രിസ്റ്റിന്‍ റാന്‍ഡാസോ എഴുതി. കുടുംബത്തിനായി 350,000 ലധികം രൂപ സംഭാവനയായി ഇതുവരെ ലഭിച്ചു.

Advertisment