ക്രിസ്മസ് രാവില്‍ കാമുകനെ വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തി ! പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച വസ്ത്രങ്ങളും സമീപത്ത് വടിവാളുമായി യാതൊരു കൂസലുമില്ലാതെ യുവതി

author-image
nidheesh kumar
New Update

publive-image

Advertisment

ക്രിസ്മസ് ദിനത്തില്‍ കാമുകനെ വാള്‍കൊണ്ട് വെട്ടിക്കൊലപ്പെടുത്തി യുവതി. സൗത്ത് ഈസ്റ്റ് മിസ്സോറിക്ക് സമീപം കേപ് ജിറാര്‍ഡി യുവിലാണ് ക്രൂരായ കൊലപാതകം നടന്നത്. ബ്രിട്ടണി വില്‍സണ്‍ എന്ന യുവതിയാണ് കാമുകനെ വാള്‍ കൊണ്ട് നിരവധി തവണ വെട്ടിക്കൊലപ്പെടുത്തിയത്.

32കാരിയായ ബ്രിട്ടി വില്‍സന്‍ ക്രിസ്മസ് രാവില്‍ കാമുകനായ ഹാരസണ്‍ സ്റ്റീഫന്‍ ഫോസ്റ്ററുടെ കൂടെയായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ രാത്രി തന്നെ യുവതി 34കാരനായ കാമുകനെ വെട്ടിക്കൊല്ലുകയായിരുന്നു. പോലീസ് എത്തുമ്പോള്‍ രക്തത്തില്‍ കുളിച്ച വസ്ത്രവുമായാണ് ബ്രിട്ടി നിന്നിരുന്നത്.

യാതൊരു കൂസലുമില്ലാതെ വാള്‍ സമീപത്ത് തന്നെ വെച്ച് ബ്രിട്ടണി വീടിന്റെ മുന്‍വശത്ത് തന്നെ നില്‍ക്കുകയായിരുന്നു. കാമുകന്റെ ശരീരത്തില്‍ പലതരം ബാധകള്‍ കയറിക്കൂടിയിരുന്നുവെന്നും അതില്‍ നിന്നെല്ലാം രക്ഷപ്പെടുത്താനായാണ് അവനെ കൊന്നതെന്നുമാണ് ബ്രിട്ടണി പോലീസിനോട് പറഞ്ഞത്.

അതേസമയം രാത്രിയില്‍ ബ്രിട്ടണിയും കാമുകനും അമിതമായ അളവില്‍ മയക്കുമരുന്ന് കഴിച്ചിരുന്നതായി പോലീസ് വെളിപ്പെടുത്തി. നിരവധി വെട്ടുകളേറ്റ നിലയിലാണ് ഫോസ്റ്ററുടെ മൃതദേഹം കണ്ടെത്തിയത്. ഫസ്റ്റ്ഡിഗ്രി മര്‍ഡറിനാണ് യുവതിക്കെതിരെ കേസെടുത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കിയ ബ്രിട്ടണിക്ക് രണ്ട് മില്യണ്‍ ഡോളറിന്റെ ജാമ്യം അനുവദിച്ചിട്ടുണ്ട്.

Advertisment