അമ്മയേയും രണ്ടാനച്ഛനേയും വെടിവെച്ചു കൊന്ന കേസില്‍ ഇരുപതുകാരന്‍ അറസ്റ്റില്‍. ജോര്‍ജിയ സ്വദേശിയായ പേടണ്‍ മോയര്‍ എന്ന ഇരുപതു വയസ്സുകാരനാണ് ക്രൂരമായ കൊലപാതകം നടത്തിയത്. വാറ്റ്കിന്‍സ്വില്ലെയിലെ വീട്ടില്‍ വെച്ചാണ് പ്രതി അമ്മയായ ആഷ്ലി ഷുള്‍ട്ട്സിനേയും രണ്ടാനച്ഛനായ ബെഞ്ചമിന്‍ സ്മിത്തിനേയും വെടിവെച്ചു കൊന്നത്. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.
പതിനാറും നാലും വയസ്സുള്ള ഇളയ സഹോദരിമാരുടെ മുന്നില്‍ വെച്ചാണ് പേടണ്‍ മോയര്‍ അമ്മയേയും രണ്ടാനച്ഛനേയും കൊലപ്പെടുത്തിയത്. 41 വയസ്സുകാരിയാണ് പേടന്റെ അമ്മ ആഷ്ലി ഷുള്‍ട്ട്സ്. 54 വയസ്സാണ് രണ്ടാനച്ഛനായ ബെഞ്ചമിന്‍ സ്മിത്തിന്. വിവരം ലഭിച്ചതിനെത്തുടര്‍ന്ന് പോലീസ് എത്തുമ്പോഴേയ്ക്കും രണ്ടുപേരെയും കൊലപ്പെടുത്തി പ്രതി രക്ഷപ്പെട്ടിരുന്നു.
പേടണ്‍ മോയറിനെ പിന്നീട് പിടികൂടിയതായി ഒക്കോണി കൗണ്ടി ഷെരീഫ് ജെയിംസ് ഹെയ്ല്‍ ഔട്ട്ലെറ്റിനോട് പറഞ്ഞു. പ്രതി എന്തിനാണ് മാതാപിതാക്കളെ കൊലപ്പെടുത്തിയതെന്ന് കാര്യം ഇതുവരെ വ്യക്തമായിട്ടില്ല. രണ്ട് കൊലപാതകക്കുറ്റങ്ങളും കുട്ടികളോട് ക്രൂരത കാട്ടിയതിന് ഒരു കുറ്റവും മോയറിനെതിരെ ചുമത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകം സംബന്ധിച്ച മറ്റ് വിവരങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടില്ല.