ശാരീരികവും മാനസികവുമായി വൈകല്യങ്ങളുളള വ്യക്തിയാണെന്ന് അഭിനയിച്ച് ആരോഗ്യ പ്രവര്‍ത്തകയെ കബളിപ്പിച്ച യുവാവ് അറസ്റ്റില്‍. ലൂസിയാന സ്വദേശിയായ റട്ട്ലെഡ്ജ് ഡീസ് എന്ന 31കാരനാണ് അറസ്റ്റിലായത്.
കബളിപ്പിക്കലിനും മനുഷ്യക്കടത്തിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്. ശാരീരിക വൈകല്യമുള്ള സഹോദരനെ പരിചരിക്കാന്‍ കെയര്‍ടേക്കറെ ആവശ്യമുണ്ട് എന്ന് പരസ്യം നല്‍കിയാണ് ഇയാള്‍ ഹോംനഴ്‌സിനെ കബളിപ്പിച്ചത്.
ശാരീരികവും മാനസികവുമായി വൈകല്യങ്ങളുള്ള സഹോദരന്‍ കോറിയെ പരിചരിക്കാന്‍ ഒരു ഹോം നഴ്‌സിനെ ആവശ്യമുണ്ടെന്നും ഡയപ്പറടക്കം മാറ്റി നല്‍കണമെന്നുമാണ് ഇയാള്‍ പരസ്യത്തില്‍ ആവശ്യപ്പെട്ടത്.
പരസ്യം കണ്ട് വീട്ടിലെത്തിയ ഹോം നഴ്‌സിന് മുന്‍പില്‍ ഇയാള്‍ സ്വയം കോറി എന്ന സഹോദരനായി അഭിനയിച്ചു. പിന്നീട് തന്റെ ഡയപ്പറുകളടക്കം മാറ്റാന്‍ ഹോം നഴ്‌സിനോട് ആവശ്യപ്പെടുകയായിരുന്നു.
ലൈംഗിക ഉത്തേജനം ലഭിക്കുന്നതിനായാണ് ഇയാള്‍ ഇത്തരത്തില്‍ കബളിപ്പിച്ചത്. എന്നാല്‍ ഹോംനഴ്‌സിന് പിന്നീട് സംശയം തോന്നുകയും ഇതേത്തുടര്‍ന്ന് പരാതിപ്പെടുകയുമായിരുന്നു. പിന്നീട് അന്വേഷണം നടത്തിയ പോലീസ് ഡീസിനെ വ്യാഴാഴ്ച അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് അറസ്റ്റ് ചെയ്യുകയും ജെഫേഴ്‌സണ്‍ പാരിഷ് കറക്ഷണല്‍ സെന്ററില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. 2020 ഡിസംബറില്‍, ഡീസ് കുറ്റം സമ്മതിക്കുകയും പ്രൊബേഷനിലാവുകയും ചെയ്തു.