/sathyam/media/post_attachments/z0YGFnqn7EOe4dDPVN71.jpg)
നെബ്രാസ്‌ക: ശരീരത്തില്‍ രണ്ടു ഗര്‍ഭപാത്രങ്ങള്‍. ഇടതും വലതും ഭാഗത്തായുള്ള രണ്ട് ഗര്‍ഭപാത്രങ്ങളിലും ഒരേ സമയം കുഞ്ഞുങ്ങള്‍. യുഎസിലെ നെബ്രാസ്‌കയിലുള്ള മേഗന്‍ ഫിപ്‌സ് (24) എന്ന യുവതിയാണ് ഈ അസാധാരണ അനുഭവത്തിലൂടെ കടന്നുപോയത്.
‘ഡിഡൽഫിസ്’ എന്ന അസാധാരണമായ അവസ്ഥയാണ് യുവതിക്കുള്ളത്. 2000 സ്ത്രികളിൽ ഒരാൾക്ക് മാത്രം വരുന്ന അപൂര്‍വ അവസ്ഥ. വേദന അനുഭവപ്പെട്ടതിനെ തുടർന്ന് മേഗൻ ജൂണ്‍11നും 12നും കുഞ്ഞുങ്ങൾക്ക് ജന്മം നൽകി. 22 ആഴ്ച മാത്രമായിരുന്നു ജനന സമയത്ത് കുട്ടികളുടെ പ്രായം. 12 ദിവസത്തിനു ശേഷം ഒരു കുഞ്ഞ് മരിച്ചു.
മുൻപ് രണ്ടു തവണ മേഗന് കുഞ്ഞുങ്ങൾ ഉണ്ടായത് വലതുവശത്തെ ഗർഭ പാത്രത്തിലാണ്. തന്റെ ഇടത്തെ ഗർഭപാത്രം പ്രവർത്തനരഹിതമാണെന്നാണ് മേഗൻ കരുതിയത്. എന്നാല്‍ ഇത്തവണ ഗര്‍ഭിണിയായപ്പോള്‍ പരിശോധനയില്‍ ഇരുഗർഭപാത്രത്തിലും ഓരോ കുഞ്ഞുങ്ങൾ വീതം ഉള്ളതായി കണ്ടെത്തുകയായിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us