/sathyam/media/post_attachments/0RrTGrwn5kPW5v5QSh0b.jpg)
ലണ്ടന്‍: ക്രിസ്മസ് ദിനത്തില്‍ സംഭവിച്ച സാങ്കേതികപ്പിഴവ് മൂലം ലണ്ടനിലെ സാന്റാന്‍ഡര്‍ ബാങ്ക് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നിക്ഷേപിച്ചത് ഏകദേശം 1,300 കോടി രൂപ. നിലവില്‍ പണം തിരികെ പിടിക്കുന്നതിനുള്ള ശ്രമത്തിലാണ് ബാങ്ക്.
ഒരു "സാങ്കേതിക പ്രശ്നം" കാരണം, ഏകദേശം 2,000 കോർപ്പറേറ്റ്, വാണിജ്യ അക്കൗണ്ട് ഉടമകൾ നടത്തിയ 75,000 പേയ്‌മെന്റുകള്‍ ഒരിക്കല്‍ കൂടി ആവര്‍ത്തിക്കുകയായിരുന്നു. ഇങ്ങനെയാണ് പണം നഷ്ടപ്പെട്ടത്. ക്രിസ്മസ് ദിനത്തില്‍ രാവിലെയാണ് സംഭവം നടന്നത്.
യുകെയിലെ നിരവധി ബാങ്കുകളിലെ അക്കൗണ്ടുകളിലേക്കാണ് പണമിടപാട് നടത്തിയതെന്ന് ടൈംസ് റിപ്പോർട്ട് ചെയ്തു. ഷെഡ്യൂളിംഗ് പ്രശ്‌നമാണ് പിശകിന് കാരണമായതെന്ന് ബാങ്ക് പറഞ്ഞു. ബ്രിട്ടീഷ് ഹൈ സ്ട്രീറ്റ് വിംഗായ സാന്റാൻഡറിന് 14 ദശലക്ഷം അക്കൗണ്ട് ഉടമകളുണ്ട്. 2021-ന്റെ ആദ്യ മൂന്ന് പാദങ്ങളിൽ 1 ബില്യൺ പൗണ്ടിലധികം അറ്റാദായം നേടിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us