അനുവാദമില്ലാതെ അനധികൃതമായി പതിനേഴുകാരന് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചു; മാതാപിതാക്കളുടെ പരാതിയില്‍ സ്ത്രീ അറസ്റ്റില്‍

author-image
nidheesh kumar
New Update

publive-image

Advertisment

അനുവാദമില്ലാതെ പതിനേഴുകാരന് കോവിഡ് വാക്‌സിന്‍ കുത്തിവെച്ച സ്ത്രീ അറസ്റ്റില്‍. പതിനേഴുകാരനായി ആണ്‍കുട്ടിയുടെ മാതാപിതാക്കളുടേയോ, മറ്റ് ബന്ധപ്പെട്ടവരുടേയോ അനുവാദം വാങ്ങാതെയാണ് സ്ത്രീ കുട്ടിക്ക് കോവിഡ് വാക്‌സിന്‍ കുത്തിവെച്ചത്. ശനിയാഴ്ച തന്റെ വീട്ടില്‍ വെച്ച് ആണ്‍കുട്ടിക്ക് വാക്‌സിന്‍ അനധികൃതമായി കുത്തിവെച്ച കുറ്റത്തിന് ലോംഗ് ഐലന്‍ഡ് സ്വദേശിനിയെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.

ലോംഗ് ഐലന്‍ഡ് സ്വദേശിയായ 54 കാരി ലോറ റുസ്സോയാണ് അറസ്റ്റിലായത്. റുസ്സോയുടെ വീട്ടിലെത്തിയ പതിനേഴുകാരനെയാണ് ഇവര്‍ അനുവാദം കൂടാതെ വാക്‌സിന്‍ കുത്തിവെച്ചത്. കുട്ടി വീട്ടിലെത്തിയ ശേഷം മാതാപിതാക്കളോട് ഇക്കാര്യം പറയുകയായിരുന്നു.

ഉടന്‍ തന്നെ മാതാപിതാക്കള്‍ പോലീസില്‍ പരാതി നല്‍കി. ഡോക്ടറോ വാക്സിനുകള്‍ നല്‍കാന്‍ അധികാരമുള്ള മറ്റ് ആരോഗ്യ പ്രവര്‍ത്തകയോ അല്ലാതിരുന്നിട്ടും അനധികൃതമായി വാക്‌സിന്‍ കുത്തിവെച്ചതിനാണ് അറസ്റ്റ്.

റൂസോയ്ക്കെതിരെ അനധികൃതമായി ഒരു തൊഴില്‍ പ്രയോഗം നടത്തി എന്ന കുറ്റം ചുമത്തി ഡെസ്‌ക് അപ്പിയറന്‍സ് ടിക്കറ്റില്‍ വിട്ടയച്ചു. ജനുവരി 21ന് കോടതിയില്‍ ഹാജരാകണമെന്ന് പൊലീസ് നാസാവു കൗണ്ടി പോലീസ് അറിയിച്ചു.

Advertisment