രാത്രിയില്‍ നടക്കാനിറങ്ങിയ യുവതിയേയും വളര്‍ത്തു നായയേയും അജ്ഞാതന്‍ വെടിവെച്ചു കൊന്നു

author-image
nidheesh kumar
New Update

publive-image

Advertisment

രാത്രിയില്‍ നടക്കാനിറങ്ങിയ യുവതിയേയും വളര്‍ത്തു നായയേയും അജ്ഞാതന്‍ വെടിവെച്ചു കൊന്നു. ഞായറാഴ്ച രാത്രി ബ്രൂക്ക്ലിനിലാണ് 36 കാരിയായ സ്ത്രീയും അവരുടെ വളര്‍ത്തു നായയും കൊല്ലപ്പെട്ടത്. രാത്രി 9:45 ന് ബെഡ്ഫോര്‍ഡ്-സ്റ്റ്യൂവെസന്റിലെ ഡെകാല്‍ബ്, ഫ്രാങ്ക്‌ലിന്‍ അവന്യൂസ് കവലയ്ക്ക് സമീപത്താണ് കൊലപാതകം നടന്നത്.

രാത്രിയില്‍ തന്റെ പിറ്റ് ബുള്‍ ഡോഗുമായി നടക്കുന്നതിനിടെയാണ് അക്രമി സ്ത്രീയെ ലക്ഷ്യമിട്ടതെന്ന് പോലീസുകാരും മറ്റ് വാര്‍ത്താ ഉറവിടങ്ങളും അറിയിച്ചു. അജ്ഞാതനായ ഒരാള്‍ തോക്കുമായി ഇവരുടെ സമീപത്തേക്കെത്തുകയും സ്ത്രീയുടെ നേര്‍ക്ക് നിറയൊഴിക്കുയുമായിരുന്നു. സ്ത്രീ വെടിയേറ്റു വീണയുടന്‍ ഇവരുടെ വളര്‍ത്തു നായയേയും അക്രമി വെടിവെച്ചു കൊന്നു.

ഭയാനകമായ ഈ കൊലപാതകത്തിന് പലരും ദൃക്‌സാക്ഷികളായിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. എന്നാല്‍ രാത്രി ആയിരുന്നതിനാല്‍ എത്ര പേര്‍ക്ക് അക്രമിയെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടുണ്ട് എന്ന കാര്യം വ്യക്തമല്ല. സാക്ഷികളെ ചോദ്യം ചെയ്ത് വരികയാണെന്ന് പോലീസ് അറിയിച്ചു. വെടിവെച്ചയുടന്‍ അക്രമി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു.

ഓടിക്കൂടിയ ആളുകള്‍ ഉടന്‍ തന്നെ സ്ത്രീയെ ബ്രൂക്ലിന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവര്‍ പിന്നീട് മരിച്ചതായി പോലീസ് അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട് ഞായറാഴ്ച വൈകിയും ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. അന്വേഷണം ശക്തമാക്കിയിട്ടുണ്ടെന്ന് ബ്രൂക്ലിന്‍ പോലീസ് അറിയിച്ചു.

Advertisment