അമേരിക്കയിലെ ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ചരിത്രം സൃഷ്ടിച്ച് അച്ഛനും മകളും ഒരേ സമയം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍; അഞ്ജലി അലക്‌സാണ്ടര്‍ അമേരിക്കയില്‍ പോലീസില്‍ ചേരുന്ന അഞ്ചാമത്തെ മലയാളി വനിത

author-image
nidheesh kumar
New Update

publive-image

Advertisment

അമേരിക്കയിലെ ദക്ഷിണേന്ത്യക്കാര്‍ക്കിടയില്‍ ചരിത്രം സൃഷ്ടിച്ച് അച്ഛനും മകളും ഒരേ സമയം പോലീസ് ഡിപ്പാര്‍ട്ട്‌മെന്റില്‍. മലയാളിയായ അഞ്ജലി അലക്‌സാണ്ടറാണ് ന്യൂയോര്‍ക്ക് വെസ്റ്റ് ചെസ്റ്റര്‍ കൗണ്ടിയിലെ പെല്ലാം വില്ലേജ് മേയര്‍ ചാന്‍സ് മുള്ളന്‍സ് മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് ഔദ്യോഗികമായി പോലീസ് യൂണിഫോം അണിഞ്ഞത്. അജ്ഞലിയുടെ പിതാവ് ടൈറ്റസ് അലക്‌സാണ്ടര്‍ വെസ്റ്റ് ചെസ്റ്ററിലെ റൈബ്രൂക്കില്‍ പോലീസ് ഓഫീസറാണ്.

അമേരിക്കയില്‍ പോലീസില്‍ ചേരുന്ന അഞ്ചാമത്തെ മലയാളി വനിതയാണ് അജ്ഞലി അലക്‌സാണ്ടര്‍. നഴ്‌സിംഗാണ് അജ്ഞലി പഠിച്ചത്. അതിനു ശേഷം റേഡിയോളജിയും പഠിച്ചു. കുറച്ചു നാളുകള്‍ക്ക് മുന്‍പ് പെല്ലാമില്‍ പോലീസ് ഓഫീസര്‍ ടെസ്റ്റ് എഴുതിയിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാതെ വളരെ പെട്ടന്നാണ് വിളി വന്നത്. ഇനി അഞ്ചര മാസത്തെ ട്രെയിനിംഗ് കൂടി അജ്ഞലിക്ക് പൂര്‍ത്തിയാക്കാനുണ്ട്.

1997ലാണ് അജ്ഞലിയുടെ പിതാവ് അലക്‌സാണ്ടര്‍ പോലീസില്‍ ജോയിന്‍ ചെയ്യുന്നത്. വേള്‍ഡ് ട്രേഡ് സെന്റര്‍ ആക്രമണം നടക്കുന്ന സമയത്ത് അവിടെയെത്തിയ ആദ്യ ഓഫീസര്‍മാരില്‍ ഒരാളായിരുന്നു അലക്‌സാണ്ടര്‍. താന്‍ പോലീസില്‍ ജോയിന്‍ ചെയ്ത സമയത്ത് പലതരം വിവേചനങ്ങള്‍ നേരിട്ടിരുന്നുവെന്ന് അലക്‌സാണ്ടര്‍ പറയുന്നു. എന്നാലിപ്പോള്‍ മകള്‍ പോലീസില്‍ പ്രവേശിക്കുന്ന സമയമായപ്പോഴേക്കും സാഹചര്യങ്ങള്‍ മാറി.

ഇന്ന് അമേരിക്കന്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റില്‍ വിവിധ സംസ്‌കാരങ്ങളില്‍ നിന്നുള്ളവരാണ് ഉള്ളത്. ഒരുപാട് ഇന്ത്യക്കാരും മലയാളികളും പോലീസിലുണ്ട്. മകള്‍ പഠിച്ചത് നഴ്‌സിംഗാണ്. നഴ്‌സിംഗ് പോലെ തന്നെ ജനസേവനം നടത്തുന്ന മേഖലയാണ് പോലീസും എന്ന് ടൈറ്റസ് പറഞ്ഞു. സാമ്പത്തികമായും മോശമല്ലാത്ത ജോലി മാര്‍ഗ്ഗവുമാണ്. അതേസമയം പോലീസ് ജോലിയില്‍ ഒരു റിസ്‌ക് എപ്പോഴുമുണ്ടെന്നും ടൈറ്റസ് ചൂണ്ടിക്കാട്ടി.

Advertisment