വീടിനു മുകളിലേക്ക് മരം വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന അമ്മ പരുക്കുക്കേല്‍ക്കാതെ രക്ഷപ്പെട്ടു

author-image
nidheesh kumar
New Update

publive-image

Advertisment

വീടിനു മുകളിലേക്ക് മരം വീണ് അഞ്ചു വയസ്സുകാരന് ദാരുണാന്ത്യം. തിങ്കളാഴ്ച രാവിലെ അറ്റ്‌ലാന്റയുടെ സബര്‍ബന്‍ പ്രദേശത്തെ ഒരു വീടിനു മുകളിലേക്കാണ് മരമൊടിഞ്ഞു വീണത്. വീടിനു മുകളിലേക്ക് വീണ കൂറ്റന്‍ മരം വീടിനെ രണ്ടായി മുറിച്ചു മാറ്റി. ഡികാല്‍ബ് കൗണ്ടിയിലെ ഗ്ലെന്‍വുഡ് റോഡരികിലെ ഒരു വീടിനു മുകളിലേക്കാണ് മരം വീണത്.

വീടിനുള്ളിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന്‍ ആ നിമിഷം തന്നെ മരണപ്പെട്ടു. തകര്‍ന്നടിഞ്ഞ വീടിന്റെ അവശിഷ്ടങ്ങള്‍ നീക്കം ചെയ്താണ് കുട്ടിയുടെ മൃതദേഹം പുറത്തെടുത്തത്. കുട്ടിയോടൊപ്പമുണ്ടായിരുന്ന അമ്മ പരുക്കുകളൊന്നുമേല്‍ക്കാതെ രക്ഷപ്പെട്ടു. എന്നാല്‍ എല്ലാം നഷ്ടപ്പെട്ട അമ്മയുടെ നിലവിളി കേട്ടുകൊണ്ടാണ് തങ്ങള്‍ അവിടെ എത്തിയതെന്ന് അഗ്‌നിശമനസേനാ ഉദ്യോഗസ്ഥന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

മരം വീണ് വീട് ശരിക്കും രണ്ടായി വിഭജിക്കപ്പെട്ടുവെന്ന് ക്യാപ്റ്റന്‍ ജെയ്സണ്‍ ഡാനിയല്‍സ് പത്രത്തോട് പറഞ്ഞു. വീടിനകത്തുണ്ടായിരുന്ന സ്ത്രീയെ പരുക്കുകളൊന്നും കൂടാതെ രക്ഷപ്പെടുത്താന്‍ സാധിച്ചു. എന്നാല്‍ കുട്ടി മരണപ്പെട്ടിരുന്നു. അവന്റെ മൃതദേഹമണ് പുറത്തെടുക്കാന്‍ സാധിച്ചതെന്നും ക്യാപ്റ്റന്‍ ജെയ്സണ്‍ ഡാനിയല്‍സ് പറഞ്ഞു. ഇത്തരം നിമിഷങ്ങള്‍ വളരെ കഠിനമാണ്. ഏതൊരു ജീവഹാനിയും രക്ഷാപ്രവര്‍ത്തകരില്‍ വേദനയുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ഡിസംബറില്‍ പ്രദേശത്തുടനീളം ആറ് ഇഞ്ചിലധികം മഴ പെയ്തിരുന്നു. രാത്രിയില്‍ മണിക്കൂറില്‍ 44 മൈല്‍ വരെ വേഗത്തിലുള്ള കാറ്റ് രേഖപ്പെടുത്തിയിരുന്നു. ഡബ്ല്യുഎസ്ബി റേഡിയോ റിപ്പോര്‍ട്ട് പ്രകാരം, ദുരന്തം നടന്ന സമീപപ്രദേശങ്ങളിലെ മരങ്ങള്‍ വളരെയധികം പഴക്കമുള്ളവയാണ്.

Advertisment