അഡല്‍ട്ട് സ്‌റ്റോറില്‍ നിന്ന് വില കൂടിയ സെക്‌സ് ടോയ്‌സ് മോഷ്ടിച്ച യുവാവ് പിടിയില്‍; ജീവനക്കാര്‍ മോഷ്ടാവിനെ തിരിച്ചറിഞ്ഞത് ഷോപ്പില്‍ ഇയാള്‍ ജോലിക്ക് അപേക്ഷിച്ച ബയോഡാറ്റ കണ്ട് !

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്:അഡല്‍ട്ട് സ്‌റ്റോറില്‍ നിന്ന് വില കൂടിയ സെക്‌സ് ടോയ്‌സ് മോഷ്ടിച്ച പെന്‍സില്‍വാനിയ സ്വദേശി പിടിയില്‍. 29 കാരനായ ജേക്കബ് മക്ഫാര്‍ലാന്‍ഡാണ് പിടിയിലായത്. ഫിലാഡല്‍ഫിയയ്ക്ക് പുറത്തുള്ള ഒരു അഡള്‍ട്ട് സ്‌റ്റോറില്‍ നിന്നാണ് പ്രതി സെക്‌സ് ടോയ്‌സ് മോഷ്ടിച്ചത്. മോഷണം നടത്തിയ സ്‌റ്റോറില്‍ ജേക്കബ് നേരത്തെ ജോലിക്ക് അപേക്ഷിച്ചിരുന്നു. എന്നാല്‍ ഇവിടെ ജോലി ലഭിച്ചിരുന്നില്ല. ഇതിന് പിന്നാലെയാമ് ഇയാള്‍ ഇവിടെ നിന്ന് വില കൂടിയ സെക്‌സ് ടോയ്‌സ് മോഷ്ടിച്ചത്.

ഷോപ്പിനകത്ത് കയറിയ ഇയാള്‍ സെക്‌സ് ടോയ്‌സ് മോഷ്ടിച്ച ശേഷം ഇതുമായി കടന്നു കളയാന്‍ ശ്രമിക്കുന്നതിനിടെ ഷോപ്പിലെ ഒരു ജീവനക്കാരന്‍ ഇയാളെ തടയുകയായിരുന്നു. എന്നാല്‍ ഞാന്‍ നിന്നെ കുത്തി വീഴ്ത്തണ്ടെങ്കില്‍ മര്യാദയ്ക്ക് സ്ഥലം വിട്ടോ എന്നായിരുന്നു ജേക്കബ് ഇയാളോട് പറഞ്ഞത്. ഇതോടെ ജീവനക്കാരന്‍ പിന്മാറുകയായിരുന്നു. എന്നാല്‍ സ്ഥാപനത്തില്‍ നേരത്തെ ജേക്കബ് അയച്ചിരുന്ന ബയോഡാറ്റ കണ്ട ജീവനക്കാരന് ഇയാളെ തിരിച്ചറിയാന്‍ സാധിച്ചു.

പിന്നീട് ഷോപ്പുടമയുടെ പരാതിയില്‍ പോലീസ് മോഷ്ടാവിനെ പിടികൂടി. നോര്‍ത്ത് വെയില്‍സിലെ സെക്സ് ഷോപ്പിന് സമീപമുള്ള ഒരു ഹോട്ടലില്‍ വെച്ചാണ് ഇയാള്‍ പിടിയിലായത്. സ്ത്രീ ജനനേന്ദ്രിയത്തിന്റെ സെക്‌സ് ടോയ്‌സും റോബോട്ടിക് ഓറല്‍ സെക്സ് മെഷീനും ഇയാളില്‍ നിന്ന് കണ്ടെടുത്തതായി പോലീസ് പറഞ്ഞു. കവര്‍ച്ച, തീവ്രവാദ ഭീഷണി തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി 5,000 ഡോളര്‍ ജാമ്യത്തില്‍ പ്രതിയെ തടവിലാക്കിയതായാണ് റിപ്പോര്‍ട്ട്.

Advertisment