ട്വിറ്ററിന് ബദലായി ട്രംപിന്റെ സോഷ്യല്‍ മീഡിയ സംരംഭം! 'ട്രൂത്ത് സോഷ്യല്‍' ഫെബ്രുവരി 21-ന് പുറത്തിറക്കുമെന്ന് റിപ്പോര്‍ട്ട്‌

New Update

publive-image

Advertisment

വാഷിങ്ടണ്‍: യുഎസ് മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സോഷ്യല്‍ മീഡിയ സംരംഭമായ 'ട്രൂത്ത് സോഷ്യല്‍' ഫെബ്രുവരി 21-ന് പുറത്തിറക്കിയേക്കുമെന്ന് റിപ്പോര്‍ട്ട്. ട്വിറ്ററിന് ബദല്‍ എന്ന നിലയിലാണ് ട്രംപ് 'ട്രൂത്ത് സോഷ്യല്‍' എന്ന പേരില്‍ പുതിയ സംരംഭം കൊണ്ടുവരുന്നത്.

ട്വിറ്ററിലേത് പോലെ ട്രൂത്ത് സോഷ്യല്‍ ആപ്പില്‍ ഉപഭോക്താക്കള്‍ക്ക് മറ്റ് വ്യക്തികളെയും ട്രെന്‍ഡിങ് ടോപ്പിക്കുകളും ഫോളോ ചെയ്യാനാകും. . ട്വീറ്റ് എന്നതിന് പകരം ട്രൂത്ത് എന്ന പേരിലാണ് ഇതിലെ പോസ്റ്റുകള്‍ അറിയപ്പെടുക.

Advertisment