"ട്രാജിക് റോമിയോ ആന്‍ഡ് ജൂലിയറ്റ് കഥയാണ് അവരുടേത്, ഇനി അവര്‍ എന്നേയ്ക്കും ഒരുമിച്ചാണ് "; കുഞ്ഞിനെ അനാഥനാക്കി ആത്മഹത്യ ചെയ്ത പോലീസ് ദമ്പതികളുടെ മുത്തശ്ശി

author-image
nidheesh kumar
New Update

publive-image

Advertisment

ന്യൂയോര്‍ക്ക്: ഒന്നര മാസം പ്രായമുള്ള മകനെ തനിച്ചാക്കി ആത്മഹത്യ ചെയ്ത പോലീസ് ദമ്പതികളെ റോമിയോ ആന്‍ഡ് ജൂലിയറ്റിനോടുപമിച്ച് ദമ്പതികളുടെ മുത്തശ്ശി. അവരെ നഷ്ടപ്പെടുന്നതിനു മുന്‍പ് തന്നെ തന്റെ ഹൃദയം അകാരണമായി വേദനിക്കുന്നുണ്ടായിരുന്നുവെന്ന് മരണപ്പെട്ട പോലീസ് ഓഫീസര്‍ വിക്ടോറിയയുടെ മുത്തശ്ശി ബെര്‍ണീസ് ബാര്‍ട്ടോളിനി ഫേസ്ബുക്കില്‍ കുറിച്ചു.

ട്രാജിക് റോമിയോ ആന്‍ഡ് ജൂലിയറ്റ് കഥയാണ് അവരുടേത്. ഇനി അവര്‍ എന്നേയ്ക്കും ഒരുമിച്ചാണ്. ഈ നഷ്ടം താങ്ങാന്‍ കഴിയുന്നില്ല. എന്റെ ഹൃദയം വേദനിക്കുന്നുവെന്നും ബാര്‍ട്ടോളിനി കുറിച്ചു.

ആ ദിവസങ്ങളില്‍ അവള്‍ക്കൊപ്പം ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകുകയാണ്. ഇതെന്റെ ഉള്ള് കീറിമുറിക്കുന്നു. എന്റെ സുന്ദരിയായ കൊച്ചുമകളെ എന്നേയ്ക്കുമായി നഷ്ടപ്പെട്ടിരിക്കുന്നു എന്നും മുത്തശ്ശി കുറിച്ചു. എന്തിന് അവരിത് ചെയ്തുവെന്ന് ഊഹിക്കാന്‍ പോലും കഴിയുന്നില്ലെന്നും മുത്തശ്ശി പറഞ്ഞു.

publive-image

സെന്റ് ലൂസി കൗണ്ടി ഡെപ്യൂട്ടിയായ ക്ലെയറ്റന്‍ ഓസ്റ്റന്‍ഡ്, ഡെപ്യൂട്ടി ഷെറിഫായ വിക്ടോറിയ എന്നിവരാണ് ആത്മഹത്യ ചെയ്തത്. ഇവര്‍ക്ക് ഒന്നര മാസം പ്രായമായ മകനുണ്ട്. വളരെയധികം സന്തോഷത്തോടെ ജീവിച്ചിരുന്ന ദമ്പതികള്‍ എന്തിനാണ് ആത്മഹത്യ ചെയ്തതെന്ന് മനസ്സിലാക്കാനാവാതെ ആഘാതത്തിലാണ് കുടുംബാംഗങ്ങള്‍.

ജനുവരി രണ്ടിനാണ് ക്ലെയറ്റന്‍ ആത്മഹത്യ ചെയ്തത്. പോലീസ് ഓഫീസര്‍ വീട്ടില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി റിപ്പോര്‍ട്ട് ലഭിച്ചതിനെത്തുടര്‍ന്ന് ക്ലെയറ്റന്റെ വീട്ടിലെത്തിയ പോലീസ് ഉടന്‍ തന്നെ ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഭര്‍ത്താവിന്റെ മരണം സ്ഥിരീകരിച്ചതിനു പിന്നാലെ വിക്ടോറിയയും ആത്മഹത്യ ചെയ്യുകയായിരുന്നു.

ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും തങ്ങളുമായി ഷെയര്‍ ചെയ്തിരുന്നവരാണ് ക്ലെയറ്റനും വിക്ടോറിയയുമെന്ന് ഇരുവരുടേയും സഹപ്രവര്‍ത്തകര്‍ പറയുന്നു. ജീവിതം അവസാനിപ്പിക്കാന്‍ മാത്രം ഇരുവരേയും അലട്ടിയ പ്രശ്നമെന്താണെന്ന് ആര്‍ക്കുമറിയില്ലെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. ദമ്പതികളുടെ മരണത്തോടെ ഇവരുടെ പിഞ്ചുകുഞ്ഞ് അനാഥനായിരിക്കുകയാണ്. കുട്ടിയുടെ പേരു വിവരങ്ങള്‍ പോലീസ് പുറത്തുവിട്ടിട്ടില്ല.

Advertisment