വിഷം കുത്തിവെച്ച് വധശിക്ഷ നടപ്പിലാക്കരുത്, തങ്ങളെ വെടിവെച്ചു കൊന്നാല്‍ മതിയെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ കോടതിയില്‍ അപേക്ഷ നല്‍കി !

author-image
nidheesh kumar
New Update

publive-image

Advertisment

ഒക്കലഹോമ:വധ ശിക്ഷ കാത്തു ജയിലില്‍ കഴിയുന്ന പ്രതികള്‍ തങ്ങളെ വെടിവെച്ചു കൊന്നാല്‍ മതിയെന്ന് വ്യക്തമാക്കി കോടതിയില്‍ അപേക്ഷ നല്‍കി. ഒക്കലഹോമയില്‍ ജയിലില്‍ കഴിയുന്ന ഡൊണാള്‍ഡ് ഗ്രാന്റ്, ഗില്‍ബര്‍ട്ട് പോസ്റ്റ്‌റിലി എന്നീ പ്രതികളാണ് തങ്ങളെ വെടിവെച്ചു കൊന്നാല്‍ മതിയെന്ന് ചൂണ്ടിക്കാട്ടി വക്കീല്‍ മുഖേനെ ഒക്കലഹോമ ഫെഡറല്‍ കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുന്നത്.

വിഷം കുത്തി വെച്ച് വധശിക്ഷ നടപ്പാക്കുന്ന പ്രാകൃതമായ രീതി ഉപയോഗിക്കരുതെന്നും തങ്ങളെ ഫയറിംഗ് സക്വാഡിനെ ഉപയോഗിച്ച് കൊലപ്പെടുത്തണമെന്നുമാണ് പ്രതികളുടെ ആവശ്യം. അപേക്ഷ പരിഗണിച്ച ജഡ്ജി ഈ ആഴ്ച അവസാനം തീരുമാനം ഉണ്ടാകുമെന്ന് പ്രതികളെ അറിയിച്ചിട്ടുണ്ട്. അതേസമയം ഇതുവരെ ഒക്കലഹോമയില്‍ ഫയറിംഗ് സ്‌ക്വാഡിനെ ഉപയോഗിച്ചു വധശിക്ഷ നടപ്പാക്കിയിട്ടില്ല.

കോടതി വിധി എന്തായാലും നടപ്പാക്കാന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കറക്ഷന്‍ നടപടി സ്വീകരിക്കുമെന്ന് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ജാഷ വാര്‍ഡ പറഞ്ഞു. മാരകമായ വിഷം കുത്തിവെച്ചാണ് സാധാരണ ഗതിയില്‍ പ്രതികളുടെ വധശിക്ഷ നടപ്പാക്കാറുള്ളത്. മാരകമിശ്രിതങ്ങള്‍ ചേര്‍ത്ത വിഷം കുത്തി വെക്കുന്നതോടെ പ്രതി പെട്ടന്ന് തന്നെ മരണപ്പെടുമെങ്കിലും ചില കേസുകളില്‍ മരണം ഭീകരമാകാറുണ്ട്.

വിഷമിശ്രിതം ഉപയോഗിച്ചു നടത്തിയ വധശിക്ഷ 2014 ല്‍ കൃത്യതയോടെ നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇതേത്തുടര്‍ന്ന് വിഷം കുതത്തിവെച്ച് വധ ശിക്ഷ നടപ്പിലാക്കുന്ന രീതി താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരുന്നു.

പിന്നീട് 2021 ഒക്ടോബറില്‍ ഇതേ രീതി വീണ്ടും പുനരാരംഭിക്കുകയായിരുന്നു. ജയിലില്‍ തടവുകാരനായി കഴിയുമ്പോള്‍ അവിടുത്തെ കഫ്റ്റീരിയാ ജീവനക്കാരി ഗെ ഗാര്‍ട്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷയ്ക്കു വിധിക്കപ്പെട്ട ജോണ്‍ ഗ്രാന്റിന്റെ വധ ശിക്ഷയാണ് ഒക്കലഹോമ ജയിലില്‍ അവസാനമായി വിഷം കുത്തിവെച്ച് നടപ്പിലാക്കിയത്.

ഒക്ടോബര്‍ 28 വ്യാഴാഴ്ച വൈകീട്ട് നാല് മണിക്കായിരുന്നു വധശിക്ഷ. ഒക്കലഹോമയില്‍ ആറര വര്‍ഷത്തിനുശേഷം നടപ്പാക്കുന്ന ആദ്യ വധശിക്ഷയായിരുന്നു ഇത്. മൂന്നു മാരകമിശ്രിതങ്ങള്‍ ചേര്‍ത്ത വിഷം കുത്തിവച്ചതോടെ ഗ്രാന്റ് ഛര്‍ദ്ദിക്കുന്നത് കണ്ടതായി പ്രസ് റിപ്പോര്‍ട്ടര്‍ സീന്‍ മര്‍ഫി വെളിപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് തങ്ങളെ ഫയറിംഗ് സക്വാഡിനെ ഉപയോഗിച്ച് കൊലപ്പെടുത്തണമെന്ന് പ്രതികള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

ജനുവരി അവസാനവും, ഫെബ്രുവരി ആദ്യവും വധശിക്ഷക്ക് വിധേയരാകേണ്ട പ്രതികളാണ് ഡൊണാള്‍ഡ് ഗ്രാന്റ്, ഗില്‍ബര്‍ട്ട് പോസ്റ്റ്‌റിലി എന്നിവര്‍.

Advertisment