യുക്മ നഴ്സസ് ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയില്‍ എത്തിച്ചേർന്നിരിക്കുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന സെമിനാർ പരമ്പരയ്ക്ക് ഇന്ന് തുടക്കം കുറിക്കുന്നു...

author-image
nidheesh kumar
New Update

publive-image

Advertisment

യുകെ: യുകെയിലെ മലയാളി നഴ്സുമാരോടൊപ്പം ചേർന്ന് നില്ക്കുകയും, പിന്തുണയ്ക്കുകയും അവരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്നണിപ്പോരാളികളായി പോരാടുകയും ചെയ്യുന്ന "യുക്മ നഴ്സസ് ഫോറം (UNF)" ത്തിൻ്റെ ആഭിമുഖ്യത്തിൽ പുതിയതായി യുകെയിലെത്തിച്ചേർന്നിരിക്കുന്ന മലയാളികൾ ഉൾപ്പെടുന്ന നഴ്സുമാർക്ക് വേണ്ടി സംഘടിപ്പിക്കുന്ന വെബ് സെമിനാർ പരമ്പരയ്ക്ക് ഇന്ന് ശനിയാഴ്ച തുടക്കം കുറിക്കുന്നു.

അടുത്തകാലത്ത് യുകെയിൽ എത്തിച്ചേർന്ന "മലയാളി നേഴ്സ് മാർക്കൊരു കൈത്താങ്" എന്ന പേരിൽ യുക്മ നഴ്സസ് ഫോറം നടത്തിവരുന്ന വിവിധങ്ങളായ പരിപാടികളുടെ ഭാഗമായുള്ള വെബ്ബിനാർ പരമ്പരയ്ക്കാണ് ഇന്ന് തുടക്കം കുറിക്കുന്നത്.

യുകെ യിൽ നേഴ്സ് ആയി എത്തുമ്പോൾ അറിഞ്ഞിരിക്കേണ്ട വിവിധങ്ങളായ വിഷയങ്ങളെ സംബന്ധിച്ചും, ജോലി മേഖലകളിലെ നിരവധിയായ സാധ്യതകളെക്കുറിച്ചു മുള്ള സെമിനാറുകളാണ് എല്ലാ ശനിയാഴ്ചകളിലും വൈകുന്നേരം 3PM (യുകെ) 8.30 PM (ഇന്ത്യ) സംഘടിപ്പിച്ചിട്ടുള്ളത്. വിവിധങ്ങളായ വിഷയങ്ങളിൽ അതാതു മേഖലകളിലെ വിദഗ്ദർ അവതരിപ്പിക്കുന്ന വെബ്ബിനാറുകൾ ആണ് യുക്മ നഴ്സസ് ഫോറം ആസൂത്രണം ചെയ്തിരിക്കുന്നത്.

publive-image

ഇന്ന് വെബ്ബിനാറിൻ്റെ ആദ്യ ദിനത്തിൽ, യുകെയിൽ എത്തുമ്പോൾ അവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈസ്റ്റ് & ഹെർഡ്ഫോർഡ്ഷെയർ ട്രസ്റ്റിൽ നിന്നുമുള്ള ഐ ഇ എൽ റ്റി എസ് / ഒ ഇ റ്റി ട്രെയിനർ കൂടിയായ പ്രബിൻ ബേബി അവതരിപ്പിക്കുന്നത്. യുകെയിൽ എത്തിയിട്ട് അധിക നാൾ ആയിട്ടില്ലാത്ത പ്രബിൻ സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ ആവശ്യം അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുന്നു.

സൂം വഴി സംഘടിപ്പിച്ചിരിക്കുന്ന വെബിനാറിൽ സംശയ നിവാരണത്തിനുള്ള അവസരവും ഉണ്ടായിരിക്കും. യുക്മയുടെ ഫേസ്ബുക് പേജിൽ കൂടിയും പരിപാടി കാണാവുന്നതാണ്.

യുക്മ നഴ്സസ് ഫോറം സംഘടിപ്പിച്ചിരിക്കുന്ന വെബ്ബിനാറിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ അറിയിച്ചു.

Zoom Meeting - ID 847 1954 7741
Passcod - 326291

Advertisment