New Update
ലണ്ടന്‍: ബ്രിട്ടനിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് മലയാളികള്‍ മരിച്ചു. മൂവാറ്റുപുഴ സ്വദേശി ബിന്‍സി രാജ്, കൊല്ലം സ്വദേശിനി അര്‍ച്ചന നിര്‍മല്‍ എന്നിവരാണ് മരിച്ചത്. ഇരുവരുടേയും കുടുംബാംഗങ്ങള്‍ക്കൊപ്പം യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. ഗ്ലോസ്റ്ററിന് സമീപമായിരുന്നു വാഹനാപകടം. ബിന്‍സിന്റെ ഭാര്യയ്ക്കും മകനും അപകടത്തില്‍ പരിക്കേറ്റിട്ടുണ്ട്. അര്‍ച്ചനയുടെ ഭര്‍ത്താവിനും പരിക്കേറ്റു.
Advertisment