Advertisment

ഫിലാഡല്‍ഫിയയില്‍ പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ കാറുടമ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്

author-image
nidheesh kumar
New Update

publive-image

Advertisment

പോര്‍ച്ചില്‍ നിര്‍ത്തിയിട്ടിരുന്ന കാര്‍ മോഷ്ടിക്കാന്‍ ശ്രമിച്ചയാളെ കാറുടമ വെടിവെച്ചു കൊന്നതായി റിപ്പോര്‍ട്ട്. ഫിലാഡല്‍ഫിയയിലാണ് സംഭവം നടന്നത്. ശബ്ദം കേട്ട് വീടിനു പുറത്തിറങ്ങിയ ഉടമ തന്റെ കാര്‍ മൂന്നു പേര്‍ ചേര്‍ന്ന് മോഷ്ടിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ തോക്കുമായി വന്ന ഉടമ മോഷ്ടാക്കള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

മൂന്നു പേരില്‍ ഒരാള്‍ക്ക് വെടിയേറ്റു. ഉടന്‍ തന്നെ മൂവരും കാറില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഈ കാര്‍ തൊട്ടുമുന്‍പിലെ റോഡില്‍ ഒരു സ്‌കൂള്‍ ബസുമായി കൂട്ടിയിടിച്ച് അപകടമുണ്ടായി. ഇതോടെ മോഷ്ടാക്കളില്‍ രണ്ടുപേര്‍ ഇറങ്ങിയോടി. മൂന്നാമനെ ആരൊക്കെയോ ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇയാള്‍ പിന്നീട് മരണപ്പെട്ടു.

ലൈസന്‍സുള്ള തോക്കുപയോഗിച്ചാണ് ഉടമ വെടിവെച്ചത്. കൊല്ലപ്പെട്ട വ്യക്തി 51കാരനായ സതാരിയോ നാറ്റിവിദാദ് എന്നയാളാണെന്ന് തിരിച്ചറിഞ്ഞു. വെടിവെച്ച കാറുടമയ്‌ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് സതാരിയോയുടെ ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അയാള്‍ക്ക് അവനെ വെടിവെക്കേണ്ട കാര്യമില്ലായിരുന്നു. അതൊരു കാറായിരുന്നു. അയാള്‍ക്ക് പോലീസിനെ വിളിച്ചാല്‍ മതിയായിരുന്നു. വെടിവെക്കേണ്ട ആവശ്യമില്ലായിരുന്നുവെന്നും ബന്ധുക്കള്‍ ആരോപിച്ചു.

publive-image

അതേസമയം വെടിവെപ്പ് ന്യായമാണോ എന്നത് സംബന്ധിച്ച് തീരുമാനമെടുക്കാനായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. എന്നാല്‍ കാര്‍ മോഷണം തന്നെയായിരുന്നു പ്രതികളുടെ ലക്ഷ്യമെന്ന് വ്യക്തമായിട്ടുണ്ട്. അപകടത്തില്‍പ്പെട്ട മോഷ്ടാക്കളഉടെ കാറില്‍ മോഷണത്തിനുള്ള വിവിധ ഉപകരണങ്ങളും കാറ്റലറ്റിക് കണ്‍വെര്‍ട്ടറുകളും ഒരു തോക്കും കണ്ടെത്തിയിരുന്നുവെന്നും പോലീസ് പറഞ്ഞു.

എന്നാല്‍ ഇക്കാരണം കൊണ്ട് മാത്രം ഭര്‍ത്താവും സുഹൃത്തുക്കളും കാര്‍ മോഷ്ടിക്കാനാണ് വന്നതെന്ന് എങ്ങനെ ഉറപ്പിക്കുമെന്ന് കൊല്ലപ്പെട്ട സതാരിയോയുടെ ഭാര്യ രോഷത്തോടെ ചോദിച്ചു. അയാള്‍ എന്റെ ഭര്‍ത്താവിനെ മനപ്പൂര്‍വ്വം വെടിവെച്ചു കൊന്നു എന്നും നാറ്റിവിദാദിന്റെ വിധവയായ ഷെറല്‍ ആരോപിച്ചു.

Advertisment